പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ റാ​ലി​യും പ്ര​ക​ട​ന​വും ന​ട​ത്തി
Sunday, February 16, 2020 1:07 AM IST
ചാ​ത്ത​ന്നൂ​ർ: ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി റ​ദ്ദ് ചെ​യ്ത് ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചാ​ത്ത​ന്നൂ​രി​ൽ പ്ര​തി​ഷേ​ധ​റാ​ലി​യും സ​മ്മേ​ള​ന​വും ന​ട​ത്തി. മൈ​ല​ക്കാ​ട് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച​റാ​ലി​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ട്ട ത്തു ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ഇ​ത്തി​ക്ക​ര, തി​രു​മു​ക്ക് വ​ഴി ചാ​ത്ത​ന്നൂ​ർ ടൗ​ൺ ചു​റ്റി പ്ര​ക​ട​നം ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.

തു​ട​ർ​ന്ന്‌ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി അ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​ചെ​യ​ർ​മാ​ൻ ഇ​ർ​ഷാ​ദു​ൽ ഖാ​ദി​രി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എംപി., ജി.​എ​സ്.​ജ​യ​ലാ​ൽ എംഎ​ൽ​എ, കാ​ർ​ത്തി​ക് ശ​ശി, മു​ൻ എംഎ​ൽഎ.​ എ.​യു​ന്നുസ് കു​ഞ്ഞ്, പിഡിപി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ വ​ർ​ക്ക​ല രാ​ജ്, മൈ​ല​ക്കാ​ട് ഷാ, ​എം.​എം.​ഹ​നീ​ഫ്, ജോ​ൺ​സ​ൺ ക​ണ്ട​ച്ചി​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.