ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം ന​ട​ത്തി
Saturday, February 15, 2020 11:24 PM IST
കൊ​ല്ലം: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​ഷേ​ധ ജ്വാ​ല​യു​ടെ പ്ര​ച​ര​ണാ​ർ​ഥം എ​സ്എ​ൻ. കോ​ളേ​ജ് ജം​ഗ്ഷ​നി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡു​ക​ളും മ​റ്റും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​തി​നെ​തി​രെ മു​ണ്ട​യ്ക്ക​ൽ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി.

തു​ട​ർ​ന്ന് ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. വി​പി​ന​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​ജ​യ​പ്ര​കാ​ശ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​ജ്മോ​ഹ​ൻ, ച​ന്ദ്ര​ൻ​പി​ള്ള, സു​രേ​ഷ് ബാ​ബു, മാ​ത്യൂ​സ്, മു​ണ്ട​യ്ക്ക​ൽ സ​ന്തോ​ഷ്, ഒ.​ബി.​രാ​ജേ​ഷ്, ര​ഘു​നാ​ഥ​ൻ, അ​നി​ൽ​കു​മാ​ർ, ന​സീ​ർ, സി​ദ്ധാ​ർ​ഥ​ൻ ആ​ശാ​ൻ, സ​നീ​ർ, സ​തീ​ശ​ൻ, രാ​ജ​ൻ ന​സീ​ർ, റി​ച്ചാ​ർ​ഡ്, ജ​ഹാം​ഗീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.