ദേ​ശീ​യ സീ​നി​യ​ർ‌ വ​നി​താ ഹോ​ക്കി: ഗോവ, ഗുജറാത്ത്, ബംഗളൂരു ക്വാർട്ടറിൽ
Saturday, January 25, 2020 11:40 PM IST
കൊ​ല്ലം: ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​താ ഹോ​ക്കി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഗോ​വ, ബെം​ഗ​ളു​രു, ഗു​ജ​റാ​ത്ത് ടീ​മു​ക​ള്‍ ക്വാ​ര്‍​ട്ട​ര്‍​ഫൈ​ന​ലി​ല്‍ ക​ട​ന്നു. പൂ​ള്‍ എ ​യി​ലെ നി​ര്‍​ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ ഉ​ത്ത​രാ​ഖ​ണ്ഡി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ല്‍​പി​ച്ചാ​ണ് ഗോ​വ ടൂ​ര്‍​ണ​മെ​ന്‍റിലെ അ​വ​സാ​ന എ​ട്ട് ടീ​മു​ക​ളി​ല്‍ ഇ​ടം നേ​ടി​യ​ത്.

ഗോ​വ​യ്ക്ക് വേ​ണ്ടി ഗീ​ത റാ​ത്തോ​ഡ്് പെ​നാ​ല്‍​ട്ടി കോ​ര്‍​ണ​റി​ലൂ​ടെ വി​ജ​യ​ഗോ​ള്‍ നേ​ടി.​ പൂ​ള്‍ ജി​യി​ലെ മ​ത്സ​ര​ത്തി​ല്‍ പു​തു​ച്ചേ​രി​യെ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ള്‍​ക്ക് തോ​ല്‍​പി​ച്ചാ​ണ് ബെം​ഗ​ളു​രു ക്വാ​ര്‍​ട്ട​റി​ലെ​ത്തി​യ​ത്. ഒ​രു ഗോ​ളി​ന് പി​ന്നി​ല്‍​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു ബെം​ഗ​ളു​രു​വി​ന്‍റെ വി​ജ​യം. ബെം​ഗ​ളു​രു നി​ര​യി​ല്‍ സ​ന്ധ്യ ഇ​ര​ട്ട​ഗോ​ള്‍ നേ​ടി. ​അ​ഞ്ജ​ലി ധ​രം​വീ​ര്‍ ചൗ​ഹാ​ന്‍,സാ​ന്ദ്ര എ​ന്നി​വ​രാ​ണ് മ​റ്റു സ്‌​കോ​റ​ര്‍​മാ​ര്‍.

പു​തു​ച്ചേ​രി​ക്കാ​യി ശു​ഭ​ശ്രീ, പ്രേ​മ എ​ന്നി​വ​ര്‍ ഗോ​ളു​ക​ള്‍ നേ​ടി. പൂ​ള്‍ സി​യി​ല്‍ നി​ന്നും ഒ​റ്റ മ​ത്സ​രം പോ​ലും ക​ളി​ക്കാ​തെ​യാ​ണ് ഗു​ജ​റാ​ത്ത് ക്വാ​ര്‍​ട്ട​ര്‍ ബ​ര്‍​ത്ത് ഉ​റ​പ്പാ​ക്കി​യ​ത്.​ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റീ​സും ജ​മ്മു ആ​ന്‍​ഡ് ക​ശ്മീ​രും സാ​ങ്കേ​തി​ക​കാ​ര​ണ​ങ്ങ​ളാ​ല്‍ എ​ത്തി​ച്ചേ​രാ​ത്ത​താ​ണ് ഗു​ജ​റാ​ത്തി​ന് ബ​ര്‍​ത്ത് നേ​ടി​ക്കൊ​ടു​ത്ത​ത്.

നാ​ലാം ദി​ന​മാ​യ ഇന്ന് പൂ​ള്‍ എ​ച്ഛി​ല്‍ ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. രാ​വി​ലെ ഒന്പതിന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ഹി​മാ​ച​ല്‍ സ്‌​പോ​ര്‍​ട്‌​സ് അ​തോ​റി​റ്റി ഓ​ഫ് ഗു​ജ​റാ​ത്ത്-​ഹോ​ക്കി അ​ക്കാ​ദ​മി​യെ നേ​രി​ടും. രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ സ​ശാ​സ്ത്ര സീ​മാ​ബെ​ല്‍ വി​ദ​ര്‍​ഭ​യെ നേ​രി​ടും. ഗ്രൂ​പ്പി​ലെ ക്വാ​ര്‍​ട്ട​ര്‍​ഫൈ​ന​ല്‍ അ​വ​കാ​ശി​യെ ഇന്ന് അ​റി​യാം.