കേ​ര​ള ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​ഭ ഇന്ന്് ​ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ക്കും
Saturday, January 25, 2020 11:40 PM IST
കൊല്ലം: പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ അ​വ​ത​രി​പ്പി​ക്കു​ക വ​ഴി ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ സ​മ​ത്വ​വും സ​ന്തു​ലി​താ​വ​സ്ഥ​യും ന​ശി​പ്പി​ക്കു​ന്ന​തിനാൽ കേ​ര​ള ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​ഭ ഇന്ന്് ​ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​രി​ക്കും.
എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും ബി​സി​സി കൂ​ട്ടാ​യ്മ​ക​ളി​ലും മ​ത​ബോ​ധ​ന ക്ലാ​സു​ക​ളി​ലും യു​വ​ജ​ന- സ​മു​ദാ​യ-​സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ങ്ങ​ളി​ലും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കു​ക​യും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി ആ​ഹ്വാ​നം ചെ​യ്തു. കൊ​ല്ലം രൂ​പ​ത​യി​ൽ രൂ​പ​താ​ത​ല ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ ദി​നാ​ച​ര​ണം തെ​ക്കും​ഭാ​ഗം ദേ​വാ​ല​യ​ത്തി​ൽ ഇന്ന് 11ന് അ​ഭി​വ​ന്ദ്യ പി​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ം. രൂ​പ​ത​യി​ലെ അ​ല്മാ​യ സാ​മു​ദാ​യി​ക-​ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും, ജ​ന​പ്ര​തി​നി​ധി​ക​ളും പി​താ​വി​നോ​ടൊ​പ്പം ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ എ​ടു​ക്കു​ന്ന​തി​ന് തെ​ക്കും​ഭാ​ഗം വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​നെ നാ​മ​ധേ​യ​ത്തി​ലു​ള്ള ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണ​മെന്ന് വികാരി ജനറൽ മോ​ൺ. വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ അറിയിച്ചു.