ആ​ര്യ​ങ്കാ​വി​ൽ സിപിഎമ്മിൽ ​കൂ​ട്ട​രാ​ജി; 62 പേ​ർ ബിജെപി​യി​ൽ ചേ​ർ​ന്നു
Friday, January 24, 2020 11:47 PM IST
പു​ന​ലൂ​ർ: ആ​ര്യ​ങ്കാ​വി​ലെ ക​ര​യാ​ള​ർ തോ​ട്ടം, അ​മ്പ​ലം​ഭാ​ഗം, ചേ​ന ഗി​രി, പാ​ല​രു​വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി സിപിഎംൽ ​സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​ന്ന 62 പേ​ർ ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.
സിപിഎമ്മിന്‍റെ ​ഈ പ്ര​ദേ​ശ​ത്തെ ​നേ​താ​ക്ക​ളു​ടെ അ​ഴു​മ​തി​യി​ലും നെ​റി​കേ​ടു​ക​ളി​ലും തൊ​ഴി​ലാ​ളി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ഹി​കെ​ട്ടാ​ണ് ഇ​വ​ർ ബിജെപി​യി​ൽ ചേ​ർ​ന്ന​ത്.​
അ​ടു​ത്ത ദി​വ​സം ഇ​തി​നാ​യി സ്വീ​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഈ ​സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​മെ​ന്നും ആ​ര്യ​ങ്കാ​വി​ലെ ബിജെപി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.