സ്കൂൾ വാർഷിക സമ്മേളനം സംഘടിപ്പിച്ചു
Friday, January 24, 2020 11:47 PM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​ച​ന്ദ​ന​കാ​വ് ബി​എം​ജി ഹൈ​സ്കൂ​ളി​ലെ 58-ാംവാ​ർ​ഷി​ക സ​മ്മേ​ള​ന​വും സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക​മാ​രു​ടെ യാ​ത്ര​യ​യ​പ്പ് ന​ട​ത്തി. സ്കൂ​ൾ പി​ടിഎ ​പ്ര​സി​ഡ​ന്‍റ് ​ഷാ​ന​വാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സി​നി​മ കോ​മ​ഡി ആ​ർ​ട്ടി​സ്റ്റ് ​പ്ര​ശാ​ന്ത് പു​ന്ന​പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​റ്റി.​സു​നി​ൽ​കു​മാ​ർ, ക​റ​സ്പോ​ണ്ടന്‍റ് മോ​ൺ.​ഡോ.​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കി.
കു​ള​ത്തു​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ​പി.​ലൈ​ലാ​ബീ​വി ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു. ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ.​ഇ​മ്മാ​നു​വേ​ൽ ബം​ഗ്ലാ​വി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, ബ്ലോ​ക്ക് മെ​മ്പ​ർ മി​നി റോ​യി, ഹൈ​ഡ്മാ​സ്റ്റ​ർ ബ്ല​സ​ൻ റ്റി ​ജോ​ൺ, ക​ൺ​വീ​ന​ർ സു​നി​ൽ.​കെ തോ​മ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.