ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി പ​രി​ക്കേ​ൽപ്പി​ച്ചു
Friday, January 24, 2020 11:06 PM IST
പ​ത്ത​നാ​പു​രം: ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു.​ വാ​ഴ​പ്പാ​റ ഉs​യ​ൻ​ചി​റ​യി​ൽ ഷി​ബു 45 നാ​ണ് വെ​ട്ടേ​റ്റ​ത്.​ വ്യാ​ഴാ​ഴ്ച്ച രാ​ത്രി എട്ടോ​ടെ​യാ​ണ് സം​ഭ​വം.
വീ​ടി​ന് സ​മീ​പം നി​ന്ന ഷി​ബു​വി​നെ ബൈ​ക്കി​ൽ എ​ത്തി​യ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.​ക​ഴി​ഞ്ഞ ദി​വ​സം ഷി​ബു​വി​ന്‍റെ വീ​ടി​ന് സ​മീ​പം ക​ഞ്ചാ​വ് ക​ച്ച​വ​ടവു​മാ​യി ബ​ന്ധ​പ്പെ​ട് ചി​ല പ്ര​ശ്ന​ങ്ങ​ൾ ന​ട​ന്നു. ഇതിലുള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് ഷി​ബു പ​റ​ഞ്ഞു.​ത​ല​യി​ൽ ക​ണ്ണി​നു മു​ക​ളി​ലാ​യി​ട്ടാ​ണ് വെ​ട്ടേ​റ്റ​ത്.​ ഷി​ബു​വി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.