വ്യാ​ജ​ലോ​ട്ട​റി ന​ൽ​കി ഒ​ന്നാം സ​മ്മാ​നം ത​ട്ടാ​ൻ ശ്ര​മി​ച്ച ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ
Friday, January 24, 2020 11:06 PM IST
ച​വ​റ : വ്യാ​ജ​ലോ​ട്ട​റി ന​ൽ​കി ഒ​ന്നാം സ​മ്മാ​നം ത​ട്ടാ​ൻ ശ്ര​മി​ച്ച അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ലാ​യി.
നീ​ണ്ട​ക​ര എ​എംസി ​മു​ക്കി​ന് പ​ടി​ഞ്ഞാ​റ് വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രു​ന്ന അ​നു ജാ​സി​ൽ ഗ​ണേ​ശ​ൻ (33), ഉ​ത്ത​ർ​പ്ര​ദേ​ശ് ക​സ്മ ന​ഗ​ർ സ്വ​ദേ​ശി അ​ജ​ൻ അ​ലി (22) എ​ന്നി​വ​രെയാ​ണ് ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രും ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.
പോ​ലീ​സ് പ​റ​യു​ന്ന​ത് : 2019 സെപ്റ്റംബർ 18ന് കേ​ര​ളാ ലോ​ട്ട​റി​യു​ടെ അ​ക്ഷ​യ​യു​ടെ എഎൻ 545662 എ​ന്ന ന​മ്പ​രി​നാ​ണ് ഒ​ന്നാം സ​മ്മാ​ന​മാ​യ 60 ല​ക്ഷം അ​ടി​ച്ച​ത്.​ ഇ​തേ ന​മ്പ​രി​ലു​ള്ള ടി​ക്ക​റ്റ് അ​ജ​ൻ അ​ലി​യാ​ണ് എ​ടു​ത്ത​ത്. ഈ ​ടി​ക്ക​റ്റ് ഗ​ണേ​ശ​ൻ നീ​ണ്ട​ക​ര​യി​ലു​ള്ള ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്ക് അ​ധി​കൃ​ത​ർ ക​ള​ക്ഷ​നാ​യി ലോ​ട്ട​റി വ​കു​പ്പി​ലേ​യ്ക്ക് ടി​ക്ക​റ്റ് അ​യ​ച്ചു ന​ൽ​കി .ടി​ക്ക​റ്റ് സൂ​ക്ഷ​മ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ആ​ണ് ബാ​ർ​കോ​ഡി​ലു​ള്ള ന​മ്പ​ർ മ​റ്റൊ​ന്നാ​ണ് എ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പോ​ലീ​സി​ൽ വി​വ​രം ധ​രി​പ്പി​ക്കു​ക​യും പോ​ലീ​സ് കേ​സ് ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് മാ​റ്റു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന് ശേ​ഷം മു​ങ്ങി​യ ഇ​രു​വ​രേ​യും ഇ​ന്ന​ലെ നീ​ണ്ട​ക​ര ഭാ​ഗ​ത്ത് നി​ന്നും ച​വ​റ സി ​ഐ നി​സാ​മു​ദ്ദീ​ൻ ,എ​സ് ഐ​മാ​രാ​യ സു​ഖേ​ഷ് ,സെ​ബി​ൻ മാ​ത്യൂ , എ​എ​സ്ഐ ​ആന്‍റ​ണി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ അ​ജ​ൻ അ​ലി പ​ന്മ​ന പു​ത്ത​ൻ​ച​ന്ത​യ്ക്ക് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ഗ​ണേ​ശ​ൻ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ളാ​യി നീ​ണ്ട​ക​ര​യി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​ണ്. ഇ​യാ​ൾ​ക്ക് ഇ​വി​ടെ സ്ഥി​ര മേ​ൽ​വി​ലാ​സം ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ‌
സം​ഭ​വ​ത്തി​ന് പി​ന്നി​ൽ വ​ലി​യ ലോ​ബി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന സൂ​ച​ന​യും ഉ​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രേ​യും കോ​ട​തി റി​മാ​ന്‍റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഇ​രു​വ​രേ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.