ദേ​ശീ​യ സീ​നി​യ​ർ‌ വ​നി​താ ഹോ​ക്കി; ര​ണ്ടാം​ദി​ന​വും ഗോ​ൾ​മ​ഴ
Friday, January 24, 2020 11:06 PM IST
കൊ​ല്ലം: ദേ​ശീ​യ സീ​നി​യ​ര്‍ ഹോ​ക്കി ചാ​മ്പ്യ​ന്‍​ഷി​പ്പി​ലെ എ​ച്ച് ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ സ​ശ​സ്ത്ര സീ​മാ​ബെ​ല്ലി​നും ​സ്‌​പോ​ര്‍​ട്‌​സ് അ​തോ​റി​റ്റി ഓ​ഫ് ഗു​ജ​റാ​ത്ത് ഹോ​ക്കി അ​ക്കാ​ദ​മി​ക്കും മി​ന്നും ജ​യം. സ​ശാ​സ്ത്ര സീ​മാ​ബെ​ല്‍ ​മ​റു​പ​ടി​യി​ല്ലാ​ത്ത അ​ര​ഡ​സ​ന്‍ ഗോ​ളു​ക​ള്‍​ക്ക് ഹോ​ക്കി ഹി​മാ​ച​ലി​നെ ത​ക​ര്‍​ത്തു. ര​ഞ്ജി​ത മി​ന്‍​ജിന്‍റെ ഫീ​ല്‍​ഡ് ഗോ​ളി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ എ​സ്. എ​സ് ബി​ക്കാ​യി മ​നീ​ഷ, പ്രീ​തി എ​ന്നി​വ​ര്‍ ഇ​ര​ട്ട​ഗോ​ളു​ക​ള്‍ നേ​ടി. മാ​ക്‌​സി​മ എ​ക്ക​യും ഒ​രു ഗോ​ള്‍ സ്‌​കോ​ര്‍ ചെ​യ്തു. മി​ന്നും വി​ജ​യ​ത്തോ​ടെ എ​സ്എ​സ്ബി ​ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ സാ​ധ്യ​ത സ​ജീ​വ​മാ​ക്കി.

വി​ദ​ര്‍​ഭ ഹോ​ക്കി അ​സോ​സി​യേ​ഷ​നെ ത​രി​പ്പ​ണ​മാ​ക്കി​യാ​ണ് സ്‌​പോ​ര്‍​ട്‌​സ് അ​തോ​റി​റ്റി ഓ​ഫ് ഗു​ജ​റാ​ത്ത് ഹോ​ക്കി അ​ക്കാ​ദ​മിയു​ടെ വി​ജ​യ​ത്തു​ട​ക്കം.​ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി ഒന്പത് ഗോ​ളു​ക​ളാ​ണ് സാ​ഗ് വി​ദ​ര്‍​ഭ വ​ല​യി​ല്‍ അ​ടി​ച്ചു​ക​യ​റ്റി​യ​ത്. സാ​ഗി​നാ​യി ശി​വാ​ങ്കി സോ​ള​ങ്കി ഹാ​ട്രി​ക്ക് നേ​ടി.​പ​ര​മേ​ശ്വ​രി ഷാ ​ര​ണ്ട് ഗോ​ളും ഹി​മാ​ന്‍​ഷി റ​ദാ​ദി​യ, മൈ​ത്രി റാം​വാ​ല,സാ​നി​യ നൊ​റോ​ണ, പ്രാ​ചി പ​ട്ടേ​ല്‍ എ​ന്നി​വ​ര്‍ ഓ​രോ ഗോ​ളു​ക​ള്‍ വീ​ത​വും നേ​ടി.​ ഇന്ന് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നാ​ല് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.​ ഗു​ജ​റാ​ത്ത് ടൂ​ര്‍​ണ​മെ​ന്‍റിന്‍റെ ക്വാ​ര്‍​ട്ട​ര്‍ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.