സ്ത്രീ ​സു​ര​ക്ഷ സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം ഗാ​ന്ധി​ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ചു
Thursday, January 23, 2020 10:58 PM IST
പ​ത്ത​നാ​പു​രം: സ്ത്രീ ​സു​ര​ക്ഷ സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് പു​തി​യ അ​നു​ഭ​വ​മാ​യി. ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​നി​ര​യാ​യി ഗാ​ന്ധി​ഭ​വ​നി​ല്‍ അ​ഭ​യം പ്രാ​പി​ച്ച സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രും, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രും പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും, സ്ത്രീ​ക​ള്‍​ക്ക് നി​ര്‍​ഭ​യ​വും സ​ധൈ​ര്യ​വും സ​ഞ്ച​രി​ക്കു​ന്ന​തി​നും മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി കൊ​ട്ടാ​ര​ക്ക​ര വ​നി​താ സെ​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ ​പി സു​ധ​ര്‍​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ഗൃ​ഹ​ത്തി​ലും പു​റ​ത്തും പു​രു​ഷ​ന്മാ​രു​ടെ പീ​ഡ​ന​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന വി​ധ​വും മാ​ല പൊ​ട്ടി​ക്ക​ല്‍, ബ​സി​ലെ പൂ​വാ​ല​ശ​ല്യം തു​ട​ങ്ങി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ നി​ന്നും പ്ര​തി​ക​രി​ക്കു​ന്ന വി​ധ​വും വ​നി​ത​പോ​ലീ​സ്, നി​ര്‍​ഭ​യ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ കാ​ട്ടി​ക്കൊ​ടു​ത്തു.

ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി ​എ​സ് അ​മ​ല്‍ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ പി ​കെ സി​ന്ധു, വി ​ആ​ര്‍ ശ്രീ​ജ, നി​ര്‍​ഭ​യ വോ​ള​ണ്ടി​യ​ര്‍​മാ​രാ​യ വി​ജി​ത, കെ ​സി ല​ത എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. റി​ട്ട. എ ​ഡി എം ​എ​ച്ച് സ​ലിം​രാ​ജ്, ഗാ​ന്ധി​ഭ​വ​ന്‍ നീ​തി ഭ​വ​ന്‍ കൗ​ണ്‍​സ​ലി​ങ് ചീ​ഫ് പി ​എ​സ് എം ​ബ​ഷീ​ര്‍, ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫി​സ​ര്‍ കൃ​ഷ്ണ, പ​ത്ത​നാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സി ​ഡി എ​സ് അ​ധ്യ​ക്ഷ കെ ​സു​ലോ​ച​ന, എ​സ് പി ​സി ലീ​ഗ​ല്‍ കൗ​ണ്‍​സി​ല​ര്‍ ര​ശ്മി, ഷെ​ല്‍​ട്ട​ര്‍ ഹോം ​സൂ​പ്ര​ണ്ട് ആ​ര്‍ ഷൈ​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.