അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ​പ്ലൈ​കോ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ
Wednesday, January 22, 2020 11:16 PM IST
കൊ​ട്ടാ​ര​ക്ക​ര: സ​പ്ലൈ​കോ കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ മാ​നേ​ജ​ർ​ക്കും ജൂ​നി​യ​ർ മാ​നേ​ജ​ർ​ക്കു​മെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന അ​പ​വാ​ദ പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ​പ്ലൈ​കോ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ​യു​ടെ കീ​ഴി​ലു​ള്ള ചി​ത​റ മാ​വേ​ലി സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​രി ഡ്യൂ​ട്ടി സ​മ​യ​ത്ത് കൃ​ത്യ​വി​ലോ​പം കാ​ട്ടി​യ​തി​ൽ എം​ഡി സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യ കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ മാ​നേ​ജ​ർ​ക്കും ജൂ​നി​യ​ർ മാ​നേ​ജ​ർ​ക്കു​മെ​തി​രെ ജീ​വ​ന​ക്കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യ​ക്തി​ഹ​ത്യ ന​ട​ത്തും​വി​ധം വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്.
കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ​യു​ടെ കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്ത് സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​പ്ലൈ​കോ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി ​ര​ശ്മി കു​മാ​ർ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.