ഇളന്പള്ളൂർ ദേവീക്ഷേത്രത്തിൽ സപ്താഹ ജ്ഞാനയജ്ഞം
Wednesday, January 22, 2020 11:16 PM IST
കുണ്ടറ: ഇളന്പള്ളൂർ ദേവി ക്ഷേത്രത്തിൽ നാളെ മുതൽ 30 വരെ കായംമഠം അഭിലാഷ് നാരായണൻ യജ്ഞാചാര്യനായി ഭാഗവത സപ്താഹജ്ഞായ യജ്ഞവും ക്ഷേത്രം തന്ത്രി ഹോരക്കാട്ടില്ലത്ത് ഈശ്വരൻ നന്പൂതിരിയു‌ടെ മുഖ്യകാർമികത്വത്തിൽ പ്രതിഷ്ഠാ വാർഷികവും നടക്കും.
നാളെ രാവിലെ 7.15ന് ഭദ്രദീപ പ്രതിഷ്ഠ, രാത്രി 7.5ന് യജ്ഞ ശാലയിൽ ദീപാരാധന, 25ന് രാവിലെ അഞ്ചിന് ഹരിനാമകീർത്തനം, വിഷ്ണു സഹസ്രനാമജപം തുടങ്ങിയവ നടക്കും. 26ന് രാത്രി 7.05ന് ആധ്യാത്മിക പ്രഭാഷണം, ഭജന, ആരതി ദീപാരാധന, 27ന് രാവിലെ ഒന്പതിന് മൃത്യുഞ്ജയഹോമം, 28ന് രാവിലെ പത്തിന് താലപ്പൊലി, മുത്തുക്കുടകൾ,വാദ്യമേളങ്ങളുടെ അകന്പടിയോടുകൂടിയ സ്വയംവര ഘോഷയാത്ര, 29ന് ഉച്ചകഴിഞ്ഞ് 12.30ന് അന്നദാനം, രാത്രി 7.05ന് ആധ്യാത്മിക പ്രഭാഷണം, ഭജന, ദീപാരാധന എന്നിവയുണ്ടാകും. 30ന് രാവിലെ ഏഴിന് ഭാഗവതപാരായണം, ഒന്പതിന് കലശം, ഉച്ചകഴിഞ്ഞ് 3.30ന് അവഭൃഥസ്നാന ഘോഷയാത്ര.
പത്രസമ്മേളനത്തിൽ ട്രസ്റ്റിനുവേണ്ടി കൺവീനർ സി. ആർ. രാധാകൃഷ്ണപിള്ള, അശോക് കുമാർ, സി. സജികുമാർ എന്നിവർ പങ്കെടുത്തു.