മൂ​ക്കും​പു​ഴ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ മ​ക​ര ഭ​ര​ണി ഉ​ത്സ​വം നാ​ളെ തു​ട​ങ്ങും
Wednesday, January 22, 2020 11:01 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : പ​ണ്ടാ​ര​തു​രു​ത്ത്, മൂ​ക്കും​പു​ഴ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ മ​ക​ര​ഭ​ര​ണി ഉ​ത്സ​വം നാ​ളെ തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഫെ​ബ്രു​വ​രി ര​ണ്ടി​ന് സ​മാ​പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ജ​നം​പാ​ർ​ക്ക​ൽ, മാ​ല​വെ​യ്പ് ഘോ​ഷ​യാ​ത്ര, മീ​നൂ​ട്ട്, പൊ​ങ്കാ​ല, പ​ക​ൽ കാ​ഴ്ച​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, അ​ന്ന​ദാ​നം, പു​സ്ത​ക പ്ര​കാ​ശ​നം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഉ​ത്സ​വാ​ഘോ​ഷ സ​മ്മേ​ള​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ ഡി​ജി​പി ഡോ ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ്ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​സ് മ​ദ​ന​ൻ​പി​ള്ള അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ക്കും. 29 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മാ​ല വെ​യ്പ്പ് ഘോ​ഷ​യാ​ത്ര പ​ട​നാ​യ​ർ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ നി​ന്നും പു​റ​പ്പെ​ടും.
റി​ട്ട. ജ​ഡ്ജി സി ​ശ്രീ​വ​ല്ല​ഭ​ൻ ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. ഫെ​ബ്ര​വ​രി ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് 12ന് ​ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ മീ​നൂ​ട്ട് ന​ട​ക്കും. ര​ണ്ടി​ന് രാ​വി​ലെ ഒ​ൻ​പ​തി​ന് പൊ​ങ്കാ​ല ന​ട​ക്കും. മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി ​പി ചി​ത്ത​ര​ഞ്ജ​ൻ അ​ധ്യ​ക്ഷ​നാ​കും. ധീ​വ​ര​സ​ഭാ പ്ര​സി​ഡ​ന്‍റ് കെ ​കെ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​വ എ​ഴു​ത്തു​കാ​രി അ​ക്ഷ​യ സ​വ്യ​സാ​ചി​യു​ടെ പു​സ്ത​ക പ്ര​കാ​ശ​ന​വും ന​ട​ക്കും. ഡോ. ​ഇ ബാ​ന​ർ​ജി പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തും. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ഉ​ത്സ​വ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം ​വ​ത്സ​ല​ൻ, ക​ൺ​വീ​ന​ർ എ ​സ​ലിം കു​മാ​ർ, സെ​ക്ര​ട്ട​റി എ​സ് ശ്യാം​ലാ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.