ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 32 പേ​ർ​ക്ക് പ​രി​ക്ക്
Wednesday, January 22, 2020 11:01 PM IST
ചാ​ത്ത​ന്നൂ​ർ: സ്വ​കാ​ര്യ ബ​സി​ന് പി​ന്നി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് 32 പേ​ർ​ക്ക് പ​രി​ക്ക്. ഇ​രു ബ​സു​ക​ളി​ലു​മു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​സീ​സി​യ മെ​ഡി​ക്ക​ൽ കോ​ളേ​ജ്, നെ​ടു​മ്പ​ന ഗ​വ.​ആ​ശു​പ​ത്രി, ക​ണ്ണ​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ കൊ​ല്ലം - ആ​യൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ കു​ണ്ടു​മ​ൺ പാ​ല​ത്തി​ന് സ​മീ​പം പ​ഞ്ച​മി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​മി​ലി​ൻ എ​ന്ന സ്വ​കാ​ര്യ ബ​സ് സ്റ്റോ​പ്പി​ൽ നി ​ർ ത്തി ​യാ​ത്ര​ക്കാ​രെ ക​യ​റ്റി​യ ശേ​ഷം മു​ന്നോ​ട്ടെ​ടു​ക്കു​മ്പോ​ൾ പി​ന്നാ​ലെ വ​ന്ന വേ​ണാ​ട് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ ക​ൾ പ​റ​ഞ്ഞു. ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.