സ​ഹ​പാ​ഠി​ക്ക് സ്നേ​ഹ​വീ​ട് ഒ​രു​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, January 21, 2020 10:48 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: കു​ല​ശേ​ഖ​ര​പു​രം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ന്ന സ​ഹ​പാ​ഠി​ക്കൊ​രു സ്നേ​ഹ​വീ​ടി​ന്‍റെ കൈ​മാ​റ്റം വ്യാ​ഴാ​ഴ്ച ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
നാളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​ല​ശേ​ഖ​ര​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ൽ മ​ന്ത്രി എം ​എം മ​ണി വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും. കാ​പ്പെ​ക്സ് ചെ​യ​ർ​മാ​ൻ പി ​ആ​ർ വ​സ​ന്ത​ൻ മു​ഖ്യാ​തി​ഥി​യാ​വും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സി. ​രാ​ധാ​മ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും. എ​ൻഎ​സ് എ​സ് സ്റ്റേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജേ​ക്ക​ബ് ജോ​ൺ സ​ന്ദേ​ശം ന​ൽ​കും. ഏ​ഴു​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് 450 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തീ​ർ​ണ​മു​ള്ള വീ​ടാ​ണ് സ​ഹ​പാ​ഠി​ക്ക് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. സ​ഹ​പാ​ഠി​ക്കൊ​രു കൈ​താ​ങ്ങ്, സ​ഹ​പാ​ഠി​ക്ക് പ​ഠ​ന​മു​റി, ഉ​പ​ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗാ​ർ മ​ന്‍റ് യൂ​ണി​റ്റ്, റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ തു​റ​ന്ന വാ​യ​ന​ശാ​ല, പാ​ഥേ​യം പ​ദ്ധ​തി, ജൈ​വ​ഗ്രാ​മം പ​ദ്ധ​തി തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ളും സ്കൂ​ളി​ലെ എ​ൻ എ​സ് എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് രാ​ജേ​ഷ് എം ​എ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ബി ​സു​ഭാ​ഷ് ച​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി ​ര​ഘു, എ​സ് എം ​സി ചെ​യ​ർ​മാ​ൻ വി ​പ്ര​സ​ന്ന​കു​മാ​ർ, എ​ൻ എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ ​അ​ൻ​സാ​ർ, സ്കൂ​ൾ വി​ക​സ​ന സ​മി​തി ര​ക്ഷാ​ധി​കാ​രി പി ​ഉ​ണ്ണി, സ​ലിം സേ​ട്ട്, സ​ജീ​വ്, നി​സാ​ർ, അ​നീ​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.