ഹോ​ക്കി മാ​മാ​ങ്ക​ത്തി​ന് ഇ​ന്നു തി​രി​തെ​ളി​യും
Tuesday, January 21, 2020 10:48 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ല്ലം: ദേ​ശിം​ഗ​നാ​ട്ടി​ൽ ആ​ദ്യ​മാ​യി വി​രു​ന്നി​നെ​ത്തി​യ ദേ​ശീ​യ സീ​നി​യ​ർ ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പി​ന് ഇ​ന്ന​ത്തെ സാ​യ​ന്ത​ന​ത്തി​ൽ ആ​ശ്രാ​മം ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ൽ തി​രി​തെ​ളി​യും. കൊ​ല്ല​ത്തെ ഹോ​ക്കി മാ​മാ​ങ്കം വി​ജ​യി​പ്പി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ടീ​മം​ഗ​ങ്ങ​ൾ​ക്കും ഒ​ഫി​ഷ്യ​ൽ​സി​നും അ​ട​ക്കം എ​ല്ലാ​വ​ർ​ക്കും കൊ​ല്ലം ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തു​മാ​യാ​ണ് താ​മ​സ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഭ​ക്ഷ​ണ​ത്തി​നും വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ടീ​മു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ എ​ത്തി​തു​ട​ങ്ങി. ചി​ല ടീ​മു​ക​ൾ സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ലും ഏ​ർ​പ്പെ​ട്ടു. ആ​ന്ധ്ര​പ്ര​ദേ​ശ്, ബി​ഹാ​ർ, ബെ​ഗ​ളു​രു, ഹ​രി​യാ​ന, ഡ​ൽ​ഹി, മും​ബൈ, പ​ട്യാ​ല, ജാ​ർ​ഖ​ണ്ഡ് തു​ട​ങ്ങി​യ ടീ​മു​ക​ളാ​ണ് ഇ​തി​ന​കം എ​ത്തി​യ​ത്.

കേ​ര​ള ടീം 29​ന് വൈ​കു​ന്നേ​രം എ​ത്തും. അ​വ​ർ ഇ​പ്പോ​ൾ ബം​ഗ​ളൂ​രു സാ​യി​യി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മ​ത്സ​രം 30-ന് ​ന​ട​ക്കും. ടീ​മി​ന്‍റെ അ​ന്തി​മ രൂ​പം ആ​യി​ട്ടി​ല്ല. എ​ങ്കി​ലും വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കേ​ര​ളം ഇ​ക്കു​റി ക​ള​ത്തി​ൽ ഇ​റ​ങ്ങു​ക.

ഇ​ന്ന് സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​വും മാ​ത്ര​മാ​ണ് ന​ട​ക്കു​ക. നാ​ളെ മു​ത​ൽ‌ മ​ത്സ​ര​ങ്ങ​ൽ ആ​രം​ഭി​ക്കും. ഇ​ന്ത്യ​ൻ വ​നി​താ ഹോ​ക്കി ടീ​മി​ന്‍റെ​യും അ​ടു​ത്ത​വ​ർ​ഷം ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ൽ ന​ട​ക്കു​ന്ന ഒ​ളി​ന്പി​ക്സി​നു​ള്ള ഇ​ന്ത്യ​ൻ വ​നി​താ ടീ​മി​ന്‍റെ​യും സെ​ല​ക്ഷ​ൻ ഈ ​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നി​ന്നാ​യി​രി​ക്കും ന​ട​ക്കു​ക.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ദ് ഠാ​ക്കൂ​ർ നി​ർ​വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, കെ.​രാ​ജു, ഒ​ളി​ന്പ്യ​ൻ പി.​ആ​ർ.​രാ​ജേ​ഷ്, കേ​ര​ള ഹോ​ക്കി ബ്രാ​ന്‍റ് അം​ബാ​സ​ഡ​ർ സു​രേ​ഷ് ഗോ​പി എം​പി, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മേ​ഴ്സി​ക്കു​ട്ട​ൻ, എം.​മു​കേ​ഷ് എം​എ​ൽ‌​എ, എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ആ​ശ്രാ​മം മൈ​താ​ന​ത്ത് നി​ന്ന് ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ലേ​യ്ക്ക് വ​ർ​ണ​ശ​ബ​ള​മാ​യ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യും ന​ട​ക്കും.