ഏ​രൂ​രി​ലെ വ്യാ​ജ വൈ​ദ്യ​ന്‍ ഒ​ളി​വി​ലെ​ന്നു പോ​ലീ​സ്
Monday, January 20, 2020 11:15 PM IST
അ​ഞ്ച​ല്‍: ഏ​രൂ​രി​ല്‍ ‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വൈ​ദ്യ​ന്‍റെ ചി​കി​ത്സ തേ​ടി​യ നി​ര​വ​ധി​പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യ സം​ഭ​വ​ത്തി​ൽ വൈ​ദ്യ​ൻ ഒ​ളി​വി​ലെ​ന്ന് പോ​ലീ​സ്. ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ഇ​ത്ത​രം വ്യാ​ജ വൈ​ദ്യ​ന്‍​മാ​ര്‍ വി​ല​സു​ക​യാ​ണ്. വ്യാ​ജ മേ​ല്‍​വി​ലാ​സ​ങ്ങ​ളും ആ​ളെ ആ​ക​ര്‍​ഷി​ക്കും വി​ധം പ​ര​സ്യ​ങ്ങ​ളും ന​ല്‍​കി​യാ​ണ് ഇ​വ​ര്‍ ചി​കി​ത്സ ന​ട​ത്തു​ന്ന​തും സ്ഥ​പ​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തും.
തെ​ലു​ങ്കാ​ന സ്വ​ദേ​ശി ല​ക്ഷ​മ​ൺ രാ​ജ് എ​ന്ന​യാ​ളു​ടെ ചി​കി​ത്സ തേ​ടി​യ​വ​രാ​ണ് ക​ര​ള്‍, വൃ​ക്ക, ഉ​ദ​ര​രോ​ഗ​ങ്ങ​ള്‍ പി​ടി​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന്‍ മ​റ്റു ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ പ​ത്ത​ടി റ​ഹിം മ​ൻ​സി​ലി​ൽ ഉ​ബൈ​ദി​ന്‍റെ മ​ക​ൻ നാ​ലു വ​യ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് അ​ലി​യും ഉ​ള്‍​പ്പെ​ടും.
മു​ഹ​മ​ദ് അ​ലി​യു​ടെ ശ​രീ​ര​ത്തു​ണ്ടാ​യ ക​ര​പ്പ​ന്‍ അ​സു​ഖ​ത്തി​നാ​ണ് വൈ​ദ്യ​ന്‍റെ ചി​കി​ത്സ തേ​ടി​യ​ത്. ര​ണ്ടാ​ഴ്ച​യോ​ടെ കു​ട്ടി​ക്ക് ഇ​യാ​ള്‍ ചി​കി​ത്സ ന​ല്‍​കി. എ​ന്നാ​ല്‍ അ​സു​ഖം കു​റ​ഞ്ഞി​ല്ലെ​ന്നു മാ​ത്ര​മ​ല്ല കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല വ​ഷ​ളാ​വു​ക​യും ചെ​യ്തു. ഇ​തോ​ടെ കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​വി​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ വൈ​ദ്യ​ന്‍ ന​ല്‍​കി വ​രു​ന്ന​ത് ശ​രി​യാ​യ മ​രു​ന്നു​ക​ള്‍ അ​ല്ല എ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ള്‍ ന​ല്‍​കി​യ മ​രു​ന്നു​ക​ള്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്ക​യ​ച്ച​തോ​ടെ മ​രു​ന്നു​ക​ളി​ല്‍ അ​മി​ത അ​ള​വി​ല്‍ മെ​ര്‍​ക്കു​റി അം​ശം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ്യാ​ജ​ന്‍റെ മ​രു​ന്ന് ക​ഴി​ച്ച പ​ല​രു​ടെ​യും അ​വ​സ്ഥ ഗു​രു​ത​ര​മാ​ണ്.
ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ വ്യാ​ജ വൈ​ദ്യ​നെ തേ​ടി എ​ത്തി​യെ​ങ്കി​ലും ഇ​യാ​ള്‍ മു​ങ്ങി. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണി​പ്പോ​ള്‍ എ​ന്ന വി​വ​ര​മാ​ണ് നാ​ട്ടു​കാ​ര്‍​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച​ല്‍, ഏ​രൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് നൂ​റി​ല​ധി​കം ആ​ളു​ക​ള്‍ ഇ​യാ​ളു​ടെ ചി​കി​ത്സ തെ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ചി​കി​ത്സ​ക്കാ​യി വ​ന്‍ തു​ക​യാ​ണ് ഇ​യാ​ള്‍ ആ​ളു​ക​ളി​ല്‍ നി​ന്നും ഈ​ടാ​ക്കി​യി​രു​ന്ന​ത്.
സം​ഭ​വ​ത്തെകു​റി​ച്ച് ആ​രോ​ഗ്യവ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രാ​തി​യെ തു​ട​ര്‍​ന്ന് ഏ​രൂ​ര്‍ പോ​ലീ​സും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ്യാ​ജ ചി​കി​ത്സ ന​ട​ത്തു​ക, ത​ട്ടി​പ്പ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ല​രി​ല്‍ നി​ന്നു​മാ​യി ല​ക്ഷ​ങ്ങ​ള്‍ ഇ​യാ​ള്‍ ത​ട്ടി​യ​ത​ായി​ട്ടാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.