കുരുന്നുകള്‍ നുണഞ്ഞു; പോളിയോ പ്രതിരോധത്തിലേക്ക് രണ്ടു തുള്ളി
Sunday, January 19, 2020 10:55 PM IST
കൊ​ല്ലം: ഗ​വ​ണ്‍​മെന്‍റ് വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി​യി​ലെ പ​ള്‍​സ് പോ​ളി​യോ വാ​ക്‌​സി​ന്‍ ബൂ​ത്തി​ലേ​ക്ക് അ​മ്മ​മാ​ര്‍ കു​ഞ്ഞു​ങ്ങ​ളു​മാ​യി കാ​ത്തു​നി​ന്നു. അ​ക്കൂ​ട്ട​ത്തി​ലേ​ക്ക് കൗ​തു​കം പ​ക​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ കൊ​ച്ചു​മ​ക​ള്‍ അ​മാ​ന ഫാ​ത്തി​മ​യ്ക്ക് തു​ള്ളി​മ​രു​ന്ന് ന​ല്‍​കാ​നെ​ത്തി. അ​മ്മ​യു​ടെ കൈയി​ല്‍ ഉ​റ​ങ്ങി​യ അ​മാ​ന​യ്ക്ക് എം. ​നൗ​ഷാ​ദ് എം​എ​ല്‍​എ തു​ള്ളി​മ​രു​ന്ന് പ​ക​ര്‍​ന്നു ന​ല്‍​കി. അ​തോ​ടെ ജി​ല്ല​യി​ലെ പോ​ളി​യോ വാ​ക്‌​സി​ന്‍ യ​ജ്ഞ​ത്തി​ന് തു​ട​ക്ക​മാ​യി.

വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ ജ​നി​ച്ച അ​മാ​ന ക​ള​ക്ട​ര്‍​ക്കും അ​മ്മ​യ്ക്കും ഒ​പ്പ​മെ​ത്തി പ​ള്‍​സ് പോ​ളി​യോ പ്ര​തി​രോ​ധ ദൗ​ത്യ​ത്തി​ല്‍ പ്ര​ഥ​മ പ​ങ്കാ​ളി​യാ​യി.

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എം.​നൗ​ഷാ​ദ് എം എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​തി​നു​ള്ള തീ​വ്ര​യ​ജ്ഞ​മാ​ണ് പ​ള്‍​സ് പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​ലൂ​ടെ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് സാ​ധ്യ​മാ​ക്കു​ന്ന​തെ​ന്ന് എം​എ​ല്‍എ പ​റ​ഞ്ഞു.

മേ​യ​ര്‍ ഹ​ണി ബെ​ഞ്ച​മി​ന്‍ അ​ധ്യ​ക്ഷ​യാ​യി. വാ​ക്‌​സി​നേ​ഷ​നു​ള്ള അ​വ​സ​രം എ​ല്ലാ​വ​രും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ല​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. അ​ഞ്ചു വ​യ​സി​ന് താ​ഴെ​യു​ള്ള 1,72,242 കു​ട്ടി​ക​ള്‍ എ​ത്തു​മെ​ന്നാ​ണ് ക​ണ​ക്ക്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 772 കു​ട്ടി​ക​ളും ജി​ല്ല​യി​ലു​ണ്ട്. 1,387 ബൂ​ത്തു​ക​ളാ​ണ് ജി​ല്ല​യി​ല്‍ സ​ജ്ജ​മാ​ക്കി​യ​ത്. വാ​ക്‌​സി​ന്‍ ല​ഭി​ക്കാ​ത്ത കു​ഞ്ഞു​ങ്ങ​ള്‍​ക്ക് 20, 21 തീ​യ​തി​ക​ളി​ല്‍ പ​രി​ശീ​ല​നം ല​ഭി​ച്ച സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ലെ​ത്തി വാ​ക്‌​സി​ന്‍ ന​ല്‍​കും.

പ്ര​ധാ​ന ക​വ​ല​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ബ​സ് സ്റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 37 ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ളും, 47 മൊ​ബൈ​ല്‍ ബൂ​ത്തു​ക​ളും സ​ജ്ജ​മാ​ക്കി​യി​രു​ന്നു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി.​വി ഷേ​ര്‍​ളി, ആ​ര്‍സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​കൃ​ഷ്ണ​വേ​ണി, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വ​സ​ന്ത​ദാ​സ്, എ​ന്‍​എ​ച്ച്​എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​സ്. ഹ​രി​കു​മാ​ര്‍, വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സൈ​ജു ഹ​മീ​ദ്, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ഗീ​താ​മ​ണി അ​ന്ത​ര്‍​ജ്ജ​നം, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.