ജി​ല്ലാ സ​മ്മേ​ള​നം നാളെ
Sunday, January 19, 2020 1:55 AM IST
കൊ​ല്ലം: കേ​ര​ള ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ കൊ​ല്ലം ജി​ല്ലാ സ​മ്മേ​ള​നം ശാ​സ്താം​കോ​ട്ട വ്യാ​പാ​ര​ഭ​വ​നി​ൽ വ​ച്ച് നാളെ ​ന​ട​ക്കും . രാ​വി​ലെ ഒന്പതിന് ​ര​ജി​സ്ട്രേ​ഷ​ൻ 9.30 ന് ​പ​താ​ക ഉ​യ​ർ​ത്ത​ൽ. 10 ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി. ഉ​ത്ഘാ​ട​നം ചെ​യ്യും. 25 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ എ​ൻ.​വി​ജ​യ​ൻ പി​ള്ള എം ​എ​ൽ എ ​ആ​ദ​രി​ക്കും. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ ​നി​ർ​വ​ഹി​ക്കും. മു​ഖ്യ പ്ര​ഭാ​ഷ​ണം ഐ ​ജെ യു ​ദേ​ശീ​യ സെ​ക്ര​ട്ട​റി യു.​വി​ക്ര​മ​ൻ നി​ർ​വ​ഹി​ക്കും . രാ​വി​ലെ 11.30 ന് ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഐ​ജെയു ​ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജി.​പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മു​ഖ്യ പ്ര​ഭാ​ഷ​ണം കെ ​ജെ യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​മ​സും സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് കെ ​ജെ യു ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ബി​ശ്വാ​സും നി​ർ​വ​ഹി​ക്കും .ഇ​രു​സ​മ്മേ​ള​ന​ങ്ങ​ളി​ലും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ്മേ​ള​ന​ങ്ങ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ , ഐ​ജെയു - ​കെ ജെ ​യു ദേ​ശീ​യ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കും