മ​ത​ബോ​ധ​ന വി​ഭാ​ഗം വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി
Sunday, January 19, 2020 1:55 AM IST
പു​ന​ലൂ​ർ: സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​മ​ഭാ​വ​ന​യു​ടെ​യും സ​ന്ദേ​ശം ഉ​ൾ​ക്കൊ​ണ്ടുകൊ​ണ്ട് പു​ന​ലൂ​ർ രൂ​പ​താ മ​ത​ബോ​ധ​ന വി​ഭാ​ഗം വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി.​ പു​ന​ലൂ​ർ ടി.​ബി ജം​ഗ്ഷ​നി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​രാ​ജ​ശേ​ഖ​ര​ൻ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത റാ​ലി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ സ​മാ​പി​ച്ചു.​

രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ൺ. വി​ൻ​സെ​ന്‍റ് ഡി​ക്രൂ​സ്, ചാ​ൻ​സ​ല​ർ മോ​ൺ.​ജോ​ൺ​സ​ൺ ജോ​സ​ഫ്, മോ​ൺ.​ജൂ​ഡ് ത​ദേ​വൂ​സ്, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​സാം ഷൈ​ൻ, ഫാ.​റോ​യി.​ബി.​സാം​സ​ൺ, അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വൈ​ദി​ക​ർ, ക​ന്യാ​സ്ത്രി​ക​ൾ, മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. ബി​ഷ​പ് റ​വ.​ഡോ. സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു മു​ത്ത​ൻ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.​തു​ട​ർ​ന്ന് ജീ​സ​സ് യൂ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.