സ്പെ​ഷൽ കാ​ഷ്വ​ൽ ലീ​വ് ഒ​രു വ​ർ​ഷ​മാ​ക്ക​ണം
Sunday, January 19, 2020 1:55 AM IST
പ​ത്ത​നാ​പു​രം:​ കാ​ൻ​സ​ർ ബാ​ധി​ത​രാ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ കാ​ഷ്വ​ൽ ലീ​വ് ഒ​രു വ​ർ​ഷ​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി. ഇ​പ്പോ​ൾ കാ​ൻ​സ​ർ ബാ​ധി​ത​ർ​ക്ക് സ്പെ​ഷൽ കാ​ഷ്യ​ൽ ലീ​വ് ആ​റ് മാ​സ​മാ​ണ് ഉ​ള്ള​ത്.​കീ​മോ​തെ​റാ​പ്പി​യും, റേ​ഡി​യേ​ഷ​നും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ചി​കി​ൽ​സ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഏ​ക​ദേ​ശം ഒ​രു വ​ർ​ഷം ആ​വ​ശ്യ​മാ​ണ്. സ്പെ​ഷൽ കാ​ഷ്യ​ൽ ലീ​വി​നു ശേ​ഷം പ​ല​ർ​ക്കും ശ​മ്പ​ളം ഇ​ല്ലാ​ത്ത അ​വ​ധി എ​ടു​ക്കേ​ണ്ട​താ​യി വ​രു​ന്നു.

​നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ചി​കി​ൽ​സ​ക്കും മ​റ്റും ഭീ​മ​മാ​യ തു​ക ചി​ല​വാ​ക്കി​യ​തി​നു ശേ​ഷം ശ​മ്പ​ളം ഇ​ല്ലാ​ത്ത അ​വ​ധി എ​ടു​ക്കു​ന്ന​തു കൊ​ണ്ട് വ​ള​രെ​യ​ധി​കം സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്നു. ഒ​രു വ​ർ​ഷ​ത്തേ​ക്കോ ചി​കി​ൽ​സ ആ​വ​ശ്യ​മു​ള്ള സ​മ​യ​ത്തേ​ക്കോ സ്പെ​ഷ്യ​ൽ കാ​ഷ്യ​ൽ ലീ​വ് അ​നു​വ​ദി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജീ​വ​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു​തു​ണ്ടി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.