പാ​ഴ് വ​സ്തു​ക്ക​ളാ​ല്‍ വ​സ്ത്ര വി​സ്മ​യ​മൊ​രു​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍
Friday, January 17, 2020 11:51 PM IST
കൊല്ലം: പാ​ഴ് വ​സ്തു​ക്ക​ളാ​ല്‍ വ​സ്ത്ര വി​സ്മ​യ​മൊ​രു​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍. എ​ഴു​കോ​ണ്‍ ഗ​വ​ണ്‍​മെ​ന്‍റ് ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ തു​ട​രു​ന്ന സം​സ്ഥാ​ന ടെ​ക്‌​നി​ക്ക​ല്‍ ക​ലോ​ത്സ​വ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച ഫാ​ഷ​ന്‍ ഷോ​യാ​ണ് വൈ​വി​ധ്യ കാ​ഴ്ച​യാ​യ​ത്.
തേ​വ​ള്ളി ഗ​വ​ണ്മെ​ന്‍റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പാ​ഴ് വ​സ്തു​ക്ക​ളി​ല്‍ പു​തു​മ​യാ​ര്‍​ന്ന വ​സ്ത്ര​ങ്ങ​ള്‍ തീ​ര്‍​ത്ത​ത്. ന്യൂ​സ് പേ​പ്പ​ര്‍, ഡി​സ്‌​പോ​സി​ബി​ള്‍ ഗ്ലാ​സ്, പ്ലാ​സ്റ്റി​ക് ക​വ​ര്‍, ച​കി​രി, ചി​ര​ട്ട, മ​ഞ്ചാ​ടി എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു തീ​ര്‍​ത്ത വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വേ​ദി​യി​ല്‍ എ​ത്തി.
ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഒ​രു​മാ​സം നീ​ണ്ട ശ്ര​മ​ഫ​ല​മാ​യാ​ണ് വ​സ്ത്ര​ങ്ങ​ള്‍ ത​യ്യാ​റാ​ക്കി​യ​ത്. 23 വ്യ​ത്യ​സ്ത വ​സ്ത്ര​ങ്ങ​ള്‍ പ​രി​പാ​ടി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു.
ജിഐഎ​ഫ്ഡി യി​ലെ ര​ണ്ട് വ​ര്‍​ഷ​ത്തെ കോ​ഴ്സാ​ണ് ഫാ​ഷ​ന്‍ ഡി​സൈ​നി​ങ്. പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​രോ വി​ദ്യാ​ര്‍​ഥി​യും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വ​സ്ത്ര​ങ്ങ​ള്‍ ത​യ്യാ​റാ​ക്ക​ണം.
ഈ ​സാ​ധ്യ​ത വി​നി​യോ​ഗി​ച്ചാ​ണ് പു​ന​രു​പ​യോ​ഗ സാ​ധ്യ​മ​ല്ലാ​ത്ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളി​ല്‍ മ​നോ​ഹ​ര​മാ​യ വ​സ്ത്ര​ങ്ങ​ള്‍ തീ​ര്‍​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് അ​ധ്യാ​പി​ക കെ. ​ബീ​ന പ​റ​ഞ്ഞു.
സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​സ്ഥാ​പ​ന​ത്തി​ല്‍ 62 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് കോ​ഴ്‌​സി​ന് പ​ഠി​ക്കു​ന്ന​ത്.
പാ​ഴ് വ​സ്തു​ക്ക​ള്‍ വ​ലി​ച്ചെ​റി​യാ​തെ അ​വ​യി​ല്‍ മി​ക​വു​റ്റ ക​ലാ​സൃ​ഷ്ടി​ക​ള്‍ തീ​ര്‍​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പ്ര​ചോ​ദ​ന​മേ​കാ​നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ​രീ​ക്ഷ​ണം ന​ട​ത്തി​യ​തെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു.