വെ​ള്ളാ​പ്പ​ള്ളി​ക്ക് പി​ന്തു​ണ​യു​മാ​യി പ​ത്ത് യൂ​ണി​യ​നു​ക​ൾ
Friday, January 17, 2020 11:51 PM IST
കൊ​ല്ലം: മു​ൻ ഡി​ജി​പി ടി.​പി.​സെ​ൻ​കു​മാ​ർ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ജി​ല്ല​യി​ലെ പ​ത്ത് യൂ​ണി​യ​നു​ക​ളും രം​ഗ​ത്ത്.
കൊ​ല്ലം, ചാ​ത്ത​ന്നൂ​ർ, കു​ണ്ട​റ, ച​വ​റ, ക​രു​നാ​ഗ​പ്പ​ള്ളി, കു​ന്ന​ത്തൂ​ർ, പു​ന​ലൂ​ർ, കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം, ക​ട​യ്ക്ക​ൽ യൂ​ണി​യ​നു​ക​ളാ​ണ് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള​ത്. സ​മു​ദാ​യ​ത്തെ ത​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ചി​ല ഛിദ്ര​ശ​ക്തി​ക​ൾ ഉ​ണ്ടെ​ന്നും ആ​ർ.​ശ​ങ്ക​റെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​വ​രു​ടെ പി​ൻ‌​ഗാ​മി​ക​ളാ​ണ് ഇ​വ​രെ​ന്നും യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
ഇ​വ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് എ​തി​രേ ക​ഴ​ന്പി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രേ സ​മു​ദാ​യ​വും പോ​ഷ​ക സം​ഘ​ട​ന​ക​ളും ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലെ പ​ത്ത് യൂ​ണി​യ​നു​ക​ളു​ടെ ഐ​ക്യ​ദാ​ർ​ഡ്യ​മെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും നി​ബ​ന്ധ​ന​ക​ൾ​ക്കും വി​രു​ദ്ധ​മാ​യി മൈ​ക്രോ​ഫി​നാ​ൻ​സ് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ യോ​ഗം മാ​വേ​ലി​ക്ക​ര യൂ​ണി​യ​ൻ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ടു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന് അ​വി​ടെ അ​ഡ്മി​നി​സ്ട്രേ​റ്റ​റെ നി​യ​മി​ക്കു​ക​യും ചെ​യ്തു.
യൂ​ണി​യ​ൻ ഫ​ണ്ടും മൈ​ക്രോ​ഫി​നാ​ൻ​സ് ഫ​ണ്ടും ദു​ർ​വി​നി​യോ​ഗം ചെ​യ്ത​ത് കൈ​യോ​ടെ പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ൾ വേ​വ​ലാ​തി പൂ​ണ്ട​വ​രും അ​വ​രു​ടെ സ​ഹാ​യി​ക​ളു​മാ​ണ് ഇ​പ്പോ​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ ക​ള്ള​നെ​ന്ന് വി​ളി​ക്കു​ന്ന​തെ​ന്നും യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​രി​ഹ​സി​ച്ചു.
അ​ധി​കാ​ര ഭ്രാ​ന്തി​ൽ സ​മ​ചി​ത്ത​ത തെ​റ്റി​യ​വ​രാ​ണ് സ​മൂ​ഹ​മ​ധ്യ​ത്തി​ൽ ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. വെ​ള്ളാ​പ്പ​ള്ളി​യെ​യും കു​ടും​ബ​ത്തെ​യും ത​ക​ർ‌​ത്തെ​റി​യു​ക എ​ന്ന​താ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം.
അ​തി​നാ​യി ഇ​ക്കൂ​ട്ട​ർ നൂ​റു​ക​ണ​ക്കി​ന് ക​ള്ള​ക്കേ​സു​ക​ളാ​ണ് കൊ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും കൊ​ല്ലം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ശ​ങ്ക​ർ, സെ​ക്ര​ട്ട​റി എ​ൻ.​രാ​ജേ​ന്ദ്ര​ൻ, കു​ണ്ട​റ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​ജി.​ജ​യ​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​റ​ഞ്ഞു.