പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ മു​സ്ലീം പ​ണ്ഡി​ത സം​ഘ​ട​ന പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി
Friday, January 17, 2020 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര : പൗ​ര​ത്വം ഔ​ദാ​ര്യ​മ​ല്ല അ​വ​കാ​ശ​മാ​ണ് എ​ന്ന വി​ഷ​യ​ത്തി​ൽ മ​സാ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്ക് പ്ര​സ് ക്ല​ബ്‌ മൈ​താ​നി​യി​ൽ പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ന​ട​ന്നു. തൊ​ഴി​ലി​ല്ലാ​യ്മ​യും ദാ​രി​ദ്ര്യ​വും ഇ​ല​ക്ഷ​ൻ അ​ട്ടി​മ​റി​യും മ​റ​ച്ചു​വ​യ്ക്കാ​നും ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ചു നി​ർ​ത്താ​നും കൊ​ണ്ടു വ​ന്ന ക​രി​നി​യ​മം ബ​ഹി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​ജ്ഞ ചെ​യ്തു.
മ​സാ​ഫ് ( മു​സ്ലിം പ​ണ്ഡി​ത സം​ഘ​ട​ന)​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര പ്ര​സ് ക്ല​ബ് മൈ​താ​ന​ത്തു ന​ട​ന്ന സ​മ്മേ​ള​നം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്രേ​ദ്ധേ​യ​മാ​യി. കൊ​ട്ടാ​ര​ക്ക​ര മു​സ്ലിം ജ​മാ​അ​ത്ത് ചീ​ഫ് ഇ​മാം മു​ഹ്‌​സി​ൻ അ​ഹ​മ്മ​ദ് ബാ​ഖ​വി ഉ​ദ്ഘാ​ട​നം ന​ട​ത്തി.
വി ​എ​ച്ച് അ​ലി​യാ​ർ മൗ​ല​വി അ​ൽ കാ​സി​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ച​ട​ങ്ങി​ൽ അ​ഫ്‌​സ​ൽ കാ​സി​മി വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. മൂ​സ അ​ൽ കാ​സി​മി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ഷ്ട്രീ​യ സാ​മു​ഹ്യ രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
സ​മ്മേ​ള​ന​ത്തി​ൽ മ​ത പ​ണ്ഡി​ത​ൻ​മാ​ർ ജാ​മി​യ മി​ല്ലി​യ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​ന് പേ​ർ പ​ങ്കെ​ടു​ത്തു. അ​ബ്ദു​സ​ലാം അ​ൽ ഖാ​സി​മി, അ​ബ്ദു​ൽ മു​ഇ​സ് അ​ൽ ഖാ​സി​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.