വ​യോ​ധി​ക​യെ മ​രു​മ​ക​ൾ വീ​ട്ടി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി പ​രാ​തി
Friday, January 17, 2020 11:12 PM IST
ചാ​ത്ത​ന്നൂ​ർ: രോ​ഗി​യും നി​രാ​ലം​ബ​യു​മാ​യ വ​യോ​ധി​ക​യെ മ​രു​മ​ക​ൾ വീ​ട്ടി​ൽ നി​ന്നും പു​റ​ത്താ​ക്കി ഗേ​റ്റ് പൂ​ട്ടി​യ​താ​യി പ​രാ​തി. ചി​റ​ക്ക​ര​ത്താ​ഴം സ്വദേശി സു​ലോ​ച​ന (74) യാ​ണ് അ​ട​ച്ചി​ട്ട വീ​ട്ടി​ന് മു​ന്നി​ൽ വീ​ട് തു​റ​ന്നു കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​രം​ഗ​ത്തെ​ത്തി​യ​ത്.
സു​ലോ​ച​ന പ​ത്ത് വ​ർ​ഷ​മാ​യി ഈ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​ണ്‌. രോ​ഗി​യാ​യ ഇ​വ​ർ കു​റ​ച്ചു കാ​ല​മാ​യി ഈ ​വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. അ​യ​ൽ​വാ​സി​ക​ളാ​ണ് സ​ഹാ​യി​ച്ചി​രു​ന്ന​ത്. രോ​ഗ​ത്തെ തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സം മു​മ്പ് ഇ​വ​ർ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ പോ​യി​രു​ന്നു.​ വെ​ള്ളി​യാ​ഴ്ച തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ ഗേ​റ്റ് പൂ​ട്ടി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. സു​ലോ​ച​ന​യു​ടെ മ​ക​ൻ ബി​ജു ഗ​ൾ​ഫി​ലാ​ണ്.​ഈ വ​സ്തു​വും വീ​ടും ബി​ജു​വി​ന്‍റെ ഭാ​ര്യ സു​ജ​നി​യു​ടെ പേ​രി​ലാ​ണെ​ന്ന് അ​റി​യു​ന്നു.
സു​ലോ​ച​ന​യെ മ​രുമക​ൾ നി​ര​ന്ത​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തി​തി​രു​ന്ന​താ യി​സു​ലോ​ച​ന മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഒ​രി​ക്ക​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല്ലാ​നും മ​റ്റൊ​രി​ക്ക​ൽ മ​ക​ന്‍റെ മു​ന്നി​ൽ വ​ച്ച് ക​ഴു​ത്ത് മു​റി​ച്ച് കൊ​ല്ലാ​നും ശ്ര​മി​ച്ച​താ​യി വ​യോ​ധി​ക ആ​രോ​പി​ച്ചു.
പാ​രി​പ്പ​ള്ളി സിഐ.​രാ​ജേ​ഷ് കു​മാ​ർ എ​സ്ഐ.​പി.​രാ​ജേ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ചു.​വി​വ​ര​മ​റി​ഞ്ഞ് വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദാ ക​മാ​ൽ സ്ഥ​ല​ത്തെ​ത്തി.​തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​ക​ളെ തു​ട​ർ​ന്ന് സു​ലോ​ച​ന​യെ അ​ടു​ത്ത് ത​ന്നെ താ​മ​സി​ക്കു​ന്ന മ​ക​ൾ ബി​ന്ദു​വി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ൽ താ​മ​സി​പ്പി​ക്കാ​ൻ ധാ​ര​ണ​യാ​യി. സു​ലോ​ച​ന​യെ ബി​ന്ദു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് മാ​റ്റി.