ബൈ​ക്ക് സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Friday, January 17, 2020 12:21 AM IST
പു​ന​ലൂ​ർ: നെ​ല്ലി​പ്പ​ള​ളി​യി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ച് ബൈ​ക്കു​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​ട​യ്ക്ക​ൽ മാ​ങ്കോ​ട് അ​യി​ര​ക്കു​ഴി അ​രു​ൺ നി​ല​യ​ത്തി​ൽ അ​രു​ൺ​കു​മാ​ർ (40) ആ​ണ് മ​രി​ച്ച​ത്. പു​ന​ലൂ​ർ ഗ​വ.​പോ​ളി​ടെ​ക്നി​ക്കി​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്ക് ആ​ദ്യം ഒ​രു സ്കൂ​ട്ട​റു​മാ​യി ഇ​ടി​ച്ചു. പി​ന്നീ​ട് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ബൈ​ക്കു​യാ​ത്ര​ക്കാ​ര​ൻ ത​ൽ​ക്ഷ​ണം മ​രി​ച്ചു.