കി​ല ഇ​റ്റി​സി​യി​ലെ വിഇഒ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Thursday, January 16, 2020 11:54 PM IST
കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര കി​ല ഇ​റ്റി​സി​യി​ൽ ഇ​ൻ- സ​ർ​വീ​സ് പ​രി​ശീ​ല​ന​ത്തി​ലു​ള്ള വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്ക് മ​ൺട്രോ​തു​രു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഫീ​ൽ​ഡ് ത​ല പ​രി​ശീ​ല​നം ന​ട​ത്തി. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ൾ സം​ഘം സ​ന്ദ​ർ​ശി​ച്ചു.
ക്ലാ​സ് റൂം ​പ​രി​ശീ​ല​ന​ത്തി​ൽ ന​ൽ​കി​യ പ​ഠ​ന​ത്തോ​ടൊ​പ്പം ന​ൽ​കി​യ വേ​റി​ട്ട ഫീ​ൽ​ഡ് ത​ല പ​രി​ശീ​ല​നം വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്ക് തു​ണ​യാ​യെ​ന്ന് പ​ങ്കെ​ടു​ത്ത പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി പ്ര​വൃ​ത്തി സ്ഥ​ല​ങ്ങ​ളും കേ​ന്ദ്ര-​സം​സ്ഥാ​ന ഭ​വ​ന പ​ദ്ധ​തി​ക​ൾ, ലൈ​ഫ് എ​ന്നി​വ​യി​ൽ ന​ൽ​കി​യ വീ​ടു​ക​ൾ, മ​ൺ​റോ​തു​രു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഒ​ഡി​എ​ഫ്.​പ​ദ്ധ​തി​യി​ൽ ന​ൽ​കി​യ​തും പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച​തു​മാ​യ പ്ര​ത്യേ​ക പ്രീ - ​ഫാ​ബ്രി​ക്കേ​റ്റ​ഡ് ശു​ചി​മു​റി​ക​ൾ എ​ന്നി​വ​യും വിഇ​ഒ​മാ​ർ സ​ന്ദ​ർ​ശി​ച്ചു.
മ​ൺ​റോ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മു​ഖാ​മു​ഖം പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡന്‍റ് ബി​നു ക​രു​ണാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ല ഇ​റ്റി​സി പ്രി​ൻ​സി​പ്പ​ൽ ജി.​കൃ​ഷ്ണ​കു​മാ​ർ പ​രി​ശീ​ല​ന പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. വൈ​സ് പ്ര​സി​ഡന്‍റ് മ​ഞ്ജു സു​നി​ധ​ര​ൻ, വി​ക​സ​ന കാ​ര്യ ചെ​യ​ർ​മാ​ൻ അ​ഭി​ജി​ത്, മെ​മ്പ​ർ​മാ​രാ​യ നി​ത്യാ ബാ​ബു, ഷൈ​നി കൃ​ഷ്ണ​കു​മാ​ർ , ജ്യോ​തി ല​ക്ഷ്മി, കോ​ഴ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി.​മു​ര​ളീ​ധ​ര​ൻ​പി​ള്ള, വി.​ഇ.​ഒ.​മാ​രാ​യ പി.​കെ. സം​ഗീ​ത, എ​ൻ.​ഷീ​ജ, ഭൈ​ര​വി, ബി​ന്ദു, തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി എ​ഞ്ചി​നീ​യ​ർ കെ.​മു​ഹ​മ്മ​ദ് സാ​ജി​ദ് എ​ന്നി​വ​ർ പ്രസംഗിച്ചു.