മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പി​താ​വ് മ​രി​ച്ചു
Tuesday, January 14, 2020 12:32 AM IST
കൊ​ട്ടാ​ര​ക്ക​ര : മ​നോ​ദൗ​ബ​ർ​ല്യ​മു​ള്ള മ​ക​ന്‍റെ അ​ടി​യേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പി​താ​വ് മ​രി​ച്ചു. ക​ല​യ​പു​രം തൃ​ക്കാ​ലേ​ശ്വ​രം അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം സ​ന്ധ്യാ മ​ന്ദി​ര​ത്തി​ൽ ബാ​ല​നാ​ചാ​രി (77) ആ​ണ് മ​രി​ച്ച​ത്. ബാ​ല​നാ​ചാ​രി​യു​ടെ മ​ക​ൻ സൂ​ര​ജ് (35) ആ​ണ് പി​താ​വി​നെ ചു​ടു ക​ട്ട കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ദി​വ​സം ത​ന്നെ ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ല​നാ​ചാ​രി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ച്ഛ​നും മ​ക​നും ത​നി​ച്ചാ​യി​രു​ന്നു വീ​ട്ടി​ൽ താ​മ​സം. പ്ര​തി സൂ​ര​ജ് എ​ട്ടു​വ​ർ​ഷ​മാ​യി മാ​ന​സി​ക രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി പേ​രൂ​ർ​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.