ലൈ​ഫ് മി​ഷ​ന്‍: ഗു​ണ​ഭോ​ക്തൃ സം​ഗ​മം 23 മു​ത​ല്‍
Sunday, December 15, 2019 11:56 PM IST
കൊല്ലം: ലൈ​ഫ് മി​ഷ​ന്‍ വ​ഴി ജി​ല്ല​യി​ല്‍ ഭ​വ​ന നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ സം​ഗ​മ​ങ്ങ​ള്‍ 23 മു​ത​ല്‍ ജ​നു​വ​രി 18 വ​രെ സം​ഘ​ടി​പ്പി​ക്കും. മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്‌​ട്രേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ​യും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ​യും വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളും സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി അ​ദാ​ല​ത്തും ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ​ത​ല സം​ഗ​മം ജ​നു​വ​രി 18 ന് ​സി. കേ​ശ​വ​ന്‍ സ്മാ​ര​ക ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ക്കും.
ലൈ​ഫ് ഒ​ന്ന്, ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ല്‍ 15,326 വീ​ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു. ജ​നു​വ​രി 15ന​കം വീ​ടു​ക​ളു​ടെ എ​ണ്ണം 17,000 ആ​കും.
ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍, സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, ക​ടും​ബ​ശ്രീ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ പ​ങ്കാ​ളി​ത്തം സം​ഗ​മി​ത്തി​ലു​ണ്ടാ​കും. ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കും വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പി​ല്‍ നി​ന്നും ഏ​ജ​ന്‍​സി​ക​ളി​ല്‍ നി​ന്നും ല​ഭ്യ​മാ​കേ​ണ്ട സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഓ​രോ സം​ഗ​മ വേ​ദി​യി​ലും സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ണ്ടാ​കും.
ആ​ധാ​ര്‍-റേ​ഷ​ന്‍ കാ​ര്‍​ഡ് തി​രു​ത്ത​ല്‍, ഇ​ല​ക്ഷ​ന്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, ബാ​ങ്ക് അ​ക്കൗ​ണ്ട്, പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്ജ്വ​ല്‍ യോ​ജ​ന, സ്വ​ച്ച് ഭാ​ര​ത് അ​ഭി​യാ​ന്‍, ഡി​ഡിയു​ജികെ​വൈ (തൊ​ഴി​ല്‍ പ​രി​ശീ​ല​നം), തൊ​ഴി​ല്‍​കാ​ര്‍​ഡ്, ചെ​റു​കി​ട തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍, തൊ​ഴി​ല്‍ ക്ഷേ​മ​നി​ധി, പെ​ന്‍​ഷ​നു​ക​ള്‍, മ​ത്സ്യ​കൃ​ഷി, മു​ള​കൃ​ഷി, ഡ​യ​റി വ​കു​പ്പ്, കൃ​ഷി വ​കു​പ്പ്, എം​കെ എ​സ്പി, ​പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​യു​ടെ പ​ദ്ധ​തി​ക​ളും സാ​മു​ഹ്യ​ക്ഷേ​മ പ​ദ്ധ​തി​ക​ള്‍, റ​വ​ന്യൂ​രേ​ഖ​ക​ള്‍, സാ​മു​ഹ്യ സു​ര​ക്ഷ പെ​ന്‍​ഷ​നു​ക​ള്‍, വി​ല​ക്കു​റ​വി​ല്‍ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍ ന​ല്‍​കു​ന്ന ക​മ്പ​നി​ക​ളു​ടെ സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യും ല​ഭ്യ​മാ​കും.