കൊ​ട്ടാ​ര​ക്ക​ര​യി​ൽ കു​ന്നി​ടി​ച്ച് മ​ണ്ണു കട​ത്ത്
Sunday, December 15, 2019 11:56 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കി​ൽ കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ രീ​തി​യി​ൽ കു​ന്നി​ടി​ക്ക​ലും മ​ണ്ണു​ക​ട​ത്തും ന​ട​ന്നു വ​രു​ന്നുവെന്ന് വ്യാപക പരാതി.
റ​വ​ന്യൂ, ജി​യോ​ള​ജി, പോ​ലീ​സ് വ​കു​പ്പു​ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് ഈ ​നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ന്നു വ​രു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.
എംസി റോ​ഡു വ​ശ​ത്ത് പു​ല​മ​ൺ ക​വ​ല​യി​ൽ നി​ന്നും അ​ധി​ക​ദൂ​ര​മി​ല്ലാ​ത്ത ഈ​യ്യാം കു​ന്നി​ൽ പ​ക​ലും രാ​ത്രി​യി​ലും കു​ന്നി​ടി​ച്ച് മ​ണ്ണു ക​ട​ത്തി വ​രു​ന്നു.​ വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ എ​പ്പോ​ഴും സ​ഞ്ച​രി​ച്ചു വ​രു​ന്ന എംസി റോ​ഡി​നോ​ടു ചേ​ർ​ന്നാ​ണ് ഈ ​മ​ണ്ണു ഖ​ന​നം ന​ട​ന്നു വ​രു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ കു​ന്നി​ടി​ക്ക​ൽ ന​ട​ന്നു വ​ന്നി​രു​ന്ന​താ​ണ്. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ചി​രു​ന്ന ഖ​ന​ന​മാ​ണ് ഇ​പ്പോ​ൾ പു​നഃരാ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം.
കൊ​ട്ടാ​ര​ക്ക​ര വി​ല​ങ്ങ​റ​യ്ക്കു സ​മീ​പം ര​ണ്ടു കു​ന്നു​ക​ൾ ഇ​ടി​ച്ചു നി​ര​ത്തി​യാ​ണ് ആ​ഴ്ച​ക​ളാ​യി മ​ണ്ണ് ക​ട​ത്ത് ന​ട​ന്നു വ​രു​ന്ന​ത്. പ​ക​ൽ സ​മ​യ​ത്താ​ണ് ഇ​വി​ടെ കു​ന്നി​ടി​ക്ക​ലും മ​ണ്ണു ക​ട​ത്തും ന​ട​ന്നു വ​രു​ന്ന​ത്. ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യാ​ണ് ഇ​തി​നു പി​ന്നി​ൽ. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ​ക്കൂ​ടി മ​ണ്ണു ലോ​റി​ക​ൾ ചീ​റി​പ്പാ​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ​ക്ക് ക​ണ്ട ഭാ​വ​മി​ല്ല.