അ​ക്ര​മ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളും ജ​ന​ൽ ചി​ല്ലു​ക​ളും ത​ക​ർ​ത്തു
Sunday, December 15, 2019 11:12 PM IST
ച​വ​റ: വീ​ടാ​ക്ര​മ​ണ​ത്തി​ൽ ച​വ​റ​യി​ൽ വാ​ഹ​ന​ങ്ങ​ളും ജ​ന​ൽ ചി​ല്ലു​ക​ളും ത​ക​ർ​ത്തു. ച​വ​റ ചെ​റു​ശേ​രി​ഭാ​ഗം ചെ​മ്പ​ക​ശേ​രി​ൽ മേ​ഴ്സി മാ​ത്യൂ​വി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച്ച രാ​ത്രി 11.45 ഓ​ടെ​യാ​ണ് സം​ഭ​വം. 15 ഓ​ളം അ​ക്ര​മി​ക​ളി​ൽ ചി​ല​ർ മ​തി​ൽ ചാ​ടി ക​ട​ന്ന് മാ​ര​കാ യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ സ​മ​യ​ത്ത് വീ​ട്ടി​ൽ മേ​ഴ്സി മാ​ത്യൂ മാ​ത്ര​മെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ഇ​വ​രു​ടെ ഭ​ർ​ത്താ​വും മ​ക​നും ഈ ​സ​മ​യം വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു.
വീ​ടി​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും പോ​ർ​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​നും ഗേ​റ്റി​നും കേ​ടു​പാ​ട് വ​രു​ത്തു​ക​യും ചെ​യ്ത​താ​യി ച​വ​റ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ച്ച​വ​ട​ത്തി​നാ​യി വ​രാ​ന്ത​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ളും സോ​ഡാ കു​പ്പി​ക​ളും അ​ക്ര​മി​ക​ൾ ന​ശി​പ്പി​ച്ചു.
വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യാ​ണ് അ​ക്ര​മി​ക​ൾ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്തെ ക​ഞ്ചാ​വു സം​ഘ​മാ​ണ് അ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റ് പേ​ർ ഉ​ൾ​പ്പെ​ടെ 15 ഓ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.