ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ പി​താ​വി​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം
Saturday, December 14, 2019 11:38 PM IST
ക​ട​യ്ക്ക​ല്‍ : ക​ട​യ്ക്ക​ലി​ല്‍ പി​താ​വ് മ​ക​ളെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ പ​തി​മൂ​ന്നു​കാ​രി​ക്ക് നേ​രെ​യാ​ണ് പി​താ​വി​ന്‍റെ പീ​ഡ​ന ശ്ര​മം. ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​യു​ടെ മാ​താ​വ് പു​റ​ത്ത് പോ​യ സ​മ​യം മ​ദ്യ​പി​ച്ച​ത്തി​യ പി​താ​വ് കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​തോ​ടെ പെ​ണ്‍​കു​ട്ടി ഇ​യാ​ളെ ത​ള്ളി​മാ​റ്റി മ​റ്റൊ​രു മു​റി​യി​ല്‍ ക​യ​റി ക​ത​ക​ട​ച്ചു. പി​ന്നീ​ട് മാ​താ​വ് എ​ത്തി​യ​തോ​ടെ പെ​ണ്‍​കു​ട്ടി വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.
വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​യാ​ള്‍ കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യി കു​ട്ടി ചൈ​ല്‍​ഡ് ലൈ​നും പോ​ലീ​സി​നും ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​യു​ന്നു. ഭീ​ഷ​ണി ഭ​യ​ന്ന് കു​ട്ടി ഈ ​വി​വ​രം ആ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല എ​ന്നും മൊ​ഴി​യി​ല്‍ പ​റ​യു​ന്നു.
എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​വും പീ​ഡ​നശ്ര​മം ഉ​ണ്ടാ​യ​തോ​ടെ കു​ട്ടി മാ​താ​വി​നോ​ട് കാ​ര്യം ധ​രി​പ്പി​ക്കു​കാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ മാ​താ​വ് ചൈ​ല്‍​ഡ് ലൈ​ന് പ​രാ​തി ന​ല്‍​കി. ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ട​യ്ക്ക​ല്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.
മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ കു​ട്ടി​യെ ഹാ​ജ​രാ​ക്കി ര​ഹ​സ്യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഉ​ട​ന്‍ ത​ന്നെ പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍ മു​മ്പും പ​ല​ത​വ​ണ മ​ക​ളെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ താ​ല്‍​ക്കാ​ലി​ക ഡ്രൈ​വ​റാ​ണ് കു​ട്ടി​യു​ടെ പി​താ​വ്. ഇ​യാ​ള്‍ മു​മ്പും ചി​ല കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.
പോ​ക്സോ അ​ട​ക്കം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. കേ​സി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ക​ട​യ്ക്ക​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു.