കു​ള​ത്തു​പ്പു​ഴ ഗ​വ. ആ​ശു​പ​ത്രി ത​രം താ​ഴ്ത്തി​യ ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധം
Friday, December 13, 2019 11:25 PM IST
കു​ള​ത്തു​പ്പു​ഴ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ഞ്ചാ​യ​ത്താ​യ കു​ള​ത്തു​പ്പു​ഴ​യി​ൽ കി​ട​ത്തി ചി​കി​ത്സ ഉ​ള്ള ഗ​വ.​ആ​ശു​പ​ത്രി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

ഇ​പ്പോ​ൾ അ​സു​ഖം വ​ന്നാ​ൽ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി അ​ഞ്ച​ലി​ലോ പു​ന​ലൂ​രി​നെ​യോ ക​ട​യ്ക്ക​ലി​നെ​യോ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ് ഉ​ള്ള​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യി​ട്ടു​ള്ള നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​മാ​ണ് ഇ​വി​ടെ കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്ക​ണം എ​ന്ന​ത്. മാ​റി​മാ​റി വ​രു​ന്ന സ​ര്‍​ക്കാ​രും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന ഭ​ര​ണാ​ധി​കാ​രി​ക​ളും ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന ഏ​റ്റ​വും വ​ലി​യ ഉ​റ​പ്പും ഇ​വി​ടെ കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്കും എ​ന്ന​താ​ണ്.
വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റാ​ക്കി ഉ​യ​ര്‍​ത്തി എ​ന്ന​ത​ല്ലാ​തെ നാ​ളി​തു​വ​രെ ഇ​തി​ന് വേ​ണ്ട അ​ടി​സ്ഥാ​ന​പ​ര​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​ന്നും ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടി​ല്ല.

സി​എ​ച്ച്സി ആ​ക്കി​യ​ത് ത​ങ്ങ​ളു​ടെ മി​ക​വാ​ണ് എ​ന്ന് കൊ​ട്ടി​ഘോ​ഷി​ച്ച​വ​ർ എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി കേ​വ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ത​രം താ​ഴ്ത്തി​യി​രി​ക്കു​ന്നു.

ഇ​പ്പോ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​ണ്. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചാ​ല്‍ രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ മാ​ത്രം ചി​കി​ത്സ ല​ഭി​ക്കു​ക ഉ​ള്ളു. ആ​ശു​പ​ത്രി​യി​ലെ കി​ട​ത്തി ചി​കി​ത്സ​ക്കാ​യി മു​റ​വി​ളി കൂ​ട്ടി​യ യു​വ​ജ​ന സം​ഘ​ട​ക​ളും ആ​രും ത​ന്നെ ഇ​പ്പോ​ൾ രം​ഗ​ത്ത് ഇ​ല്ല.

ഈ ​മാ​സം ത​ന്നെ ആ​ശു​പ​ത്രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്ന നി​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. അ​തോ​ടെ നാ​ട്ടു​കാ​രു​ടെ കി​ട​ത്തി ചി​കി​ത്സ എ​ന്ന സ്വ​പ്നം എ​ന്ന​ന്നേ​ക്കു​മാ​യി അ​വ​സാ​നി​ക്കു​ക​യാ​യി. ക​മ്മ്യു​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ത​രം​താ​ഴ്ത്താ​നു​ള്ള ന​ട​പ​ടി​യി​ൽ നി​ന്നും സ​ർ​ക്കാ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് പി​ന്തി​രി​യ​ണം എ​ന്നൂ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​തീ​രു​മാ​ന​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും മെ​മ്പ​റു​മാ​യ സി.​സു​ഭി​ലാ​ഷ്കു​മാ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.