കാ​ണാ​താ​യ യു​വ​തി​യെ​യും യു​വാ​വി​നെ​യും മം​ഗ​ലാ​പു​ര​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, December 13, 2019 1:46 AM IST
കൊ​ല്ലം: പേ​രൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ വി​വാ​ഹി​ത​യാ​യ യു​വ​തി​യെ​യും യു​വാ​വി​നെ​യും മം​ഗ​ലാ​പു​ര​ത്ത് ലോ​ഡ്ജ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പേ​രൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കാ​ട്ടു​മ്പു​റ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ സു​രേ​ഷ് ലാ​ലി​ന്‍റെ മ​ക​ൾ പൊ​ന്നു (25), പേ​രൂ​ർ താ​ഹ​മു​ക്ക് രാ​ജ് ഭ​വ​നി​ൽ വി​ശ്വ​ലേ​ഖ​യു​ടെ മ​ക​ൻ വി​ഷ്ണു​രാ​ജ് (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
പൊ​ന്നു​വി​ന് ഒ​ന്ന​ര വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​ണ്ട്. ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണ്.​എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​ണ് വി​ഷ്ണു​രാ​ജ്.

ക​ഴി​ഞ്ഞ ഏ​ഴി​ന് പൊ​ന്നു​വി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ കി​ളി​കൊ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ വി​ഷ്ണു​രാ​ജി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി ല​ഭി​ച്ചു. പൊ​ന്നു​വി​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വി​ഷ്ണു​രാ​ജി​ന്‍റെ ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞു.

ഇ​രു​വ​രും ത​മ്മി​ൽ അ​ടു​പ്പ​മു​ണ്ടെ​ന്ന് അ​റി​ഞ്ഞ് താ​ക്കീ​ത് ന​ൽ​കി​യി​രു​ന്ന​താ​യി വി​ഷ്ണു​രാ​ജി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഇ​രു​വ​രും ഒ​രു​മി​ച്ച് നാ​ടു​വി​ട്ട​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സ് മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സ്വി​ച്ച് ഓ​ഫാ​യ​തി​നാ​ൽ ക​ണ്ടെ​ത്ത​നാ​യി​ല്ല. പൊ​ന്നു​വി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് നി​രീ​ക്ഷി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ഴ​നി​യി​ൽ നി​ന്നും പി​ന്നീ​ട് മം​ഗ​ലാ​പു​ര​ത്ത് നി​ന്നും പ​ണം പി​ൻ​വ​ലി​ച്ച​താ​യി ക​ണ്ടെ​ത്തി.

ഇ​രു​വ​രെ​യും തേ​ടി കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് ഇ​ന്ന​ലെ മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി 12 മ​ഓ​ടെ ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യെ​ന്ന വി​വ​രം മം​ഗ​ലാ​പു​രം പോ​ലീ​സ് അ​റി​യി​ച്ച​ത്.

ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പി​താ​വ് മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശ്രി​ത നി​യ​മ​ന വ്യ​വ​സ്ഥ​യി​ൽ ആ ​ജോ​ലി പൊ​ന്നു​വി​ന് ല​ഭി​ച്ചി​രു​ന്നു. മം​ഗ​ലാ​പു​രം പൊ​ലീ​സി​ന്‍റെ ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തും.