പൗ​ര​ത്വ​ബി​ൽ; രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ശ്ര​മമെന്ന്
Thursday, December 12, 2019 11:29 PM IST
കൊല്ലം: മ​തേ​ത​ര ഭാ​ര​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളെ ബ​ലി​ക​ഴി​ച്ചു കൊ​ണ്ട ് മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നും, ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വേ​ട്ട​യാ​ടാ​നു​മു​ള്ള ശ്ര​മ​മാ​ണ് പൗ​ര​ത്വ​ബി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ബി) ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ.​എം.​ജോ​ർ​ജ് 44-ാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കൊ​ല്ല​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു​ സംഗിക്കുകയായിരുന്നു അദ്ദേഹം. സാ​ന്പ​ത്തി​ക രം​ഗം ത​ക​ർ​ന്ന​ത​ട​ക്കം സ​മ​സ്ഥ​മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ർ​ഗീ​യ​ത പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ട ് ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. പീ​ഡ​ന​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും മൂ​ലം രാ​ജ്യം അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രെ വ​ലി​യ ജ​ന​കീ​യ വി​പ്ല​വം രൂ​പം​കൊ​ള്ളു​മെ​ന്നും എ​ൻ.​എ​സ്. വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ.​എം.​ജോ​ർ​ജ് സാം​സ്കാ​രി​ക സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പെ​രും​ങ്കു​ളം സു​രേ​ഷ്, നെ​യ്ത്തി​ൽ വി​ൻ​സ​ന്‍റ്, ഡോ.​ജി.​കെ.​കു​ഞ്ചാ​ണ്ടിച്ച​ൻ, കു​രി​പ്പു​ഴ ഷാ​ന​വാ​സ്, ക​ണ്ണ​ന​ല്ലൂ​ർ ബെ​ൻ​സി​ലി, ധ​ന​ല​ക്ഷി സു​രേ​ഷ്, ശ്രീ​കു​മാ​രി, സ​ന്ധ്യ​ബി​നു, എ​ഡ്മ​ണ്ട ് പോ​ൾ, ജ​യിം​സ് കാ​ർ​ലോ​സ്, ഷോ​ൾ​വാ​ടി, എം.​കെ.​സു​ന്ദ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.