മാർച്ചും ധർണയും സംഘടിപ്പിച്ചു
Wednesday, December 11, 2019 11:51 PM IST
പ​ത്ത​നാ​പു​രം:​ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.​
താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞു.​പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി. നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്ത​ക​രെ അ​നു​ന​യി​പ്പി​ച്ചു.​
തു​ട​ര്‍​ന്ന് ന​ട​ന്ന ധ​ര്‍​ണ ഡിസിസി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍​ക്കും ക​നാ​ല്‍​പു​റ​മ്പോ​ക്കി​ലു​ള്ള​വ​ര്‍​ക്കും പ​ട്ട​യം അ​നു​വ​ദി​ക്കു​ക,താ​ലൂ​ക്കോ​ഫി​സി​നൊ​പ്പ​മു​ള്ള കോ​ട​തി​യു​ള്‍​പ്പെ​ടെ​യു​ള്ള ഓ​ഫീ​സു​ക​ള്‍ സ്ഥാ​പി​ക്കു​ക,താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ​യും,മ​റ്റാ​ശു​പ​ത്രി​ക​ളു​ടെ​യും വി​ക​സ​നം സാ​ധ്യ​മാ​ക്കു​ക,റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എം​എ​ൽഎ ഗ​ണേ​ഷ് കു​മാ​റി​ന്‍റെ അ​ലം​ഭാ​വം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.
​ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ചെ​മ്പ​ന​രു​വി മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ജി ര​തികു​മാ​ർ, സി.​ആ​ർ.ന​ജീ​ബ്, ബാ​ബു മാ​ത്യു, ഷെ​യ്ക് പ​രീ​ത്, ജെ.എ​ല്‍. ന​സീ​ര്‍, പ​ള്ളി​ത്തോ​പ്പി​ൽ ഷി​ബു, ചേ​ത്ത​ടി ​ശ​ശി, ല​ത സി. ​നാ​യ​ർ, ജി ​രാ​ധാമോ​ഹ​ൻ, ക​റ​വൂ​ര്‍ സു​രേ​ഷ്, പു​ന്ന​ല ​ഉ​ല്ലാ​സ്കു​മാ​ര്‍, സാ​ജു ഖാ​ൻ, പി.​എ.ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.