നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ മ​റ്റൊ​രു കാ​റി​ടി​ച്ചു
Wednesday, December 11, 2019 11:51 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ മ​റ്റൊ​രു കാ​റി​ടി​ച്ചു. ച​വ​റ ബേ​ബി​ജോ​ണ്‍ സ്മാ​ര​ക സ​ര്‍​ക്കാ​ര്‍ കോ​ളേ​ജി​ന് സ​മീ​പം ഇ​ന്ന​ലെ 3.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ​മീ​പ​ത്തെ സ്വ​കാ​ര്യ പി​എ​സ് സി ​സെ​ന്‍റ​റി​ല്‍ പ​ഠി​പ്പി​ക്കാ​നാ​യി എ​ത്തി​യ അ​ധ്യാ​പ​ക​ന്‍ കാ​ര്‍ ദേ​ശീ​യ​പാ​ത​യ്ക്ക് താ​ഴെ ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.
ഈ ​കാ​റി​ലാ​ണ് ക​രു​നാ​ഗ​പ്പ​ള​ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് നി​ര്‍​ത്തി​യി​ട്ട കാ​റി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ത്. ഈ ​സ​മ​യം മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ വാ​രാ​തി​രു​ന്ന​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​റു​ക​ളു​ടെ മു​ന്‍ വ​ശം ത​ക​ര്‍​ന്നു.