മിൽമ ജൈവ പച്ചക്കറികൃഷി ആരംഭിക്കും: കല്ലട രമേശ്‌
Wednesday, December 11, 2019 11:51 PM IST
കൊ​ല്ലം: കേ​ര​ള​ത്തി​ന് ഗു​ണമേ​ന്മ​യേ​റി​യ പാ​ലും, പാ​ലു​ൽ​പ്പ​ന്ന​ങ്ങ​ളും യ​ഥേ​ഷ്ടം ല​ഭ്യ​മാ​ക്കു​ന്ന മി​ൽ​മ, ക്ഷീ​ര ക​ർ​ഷ​ക​രി​ലൂ​ടെ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പി​പ്പി​ക്കു​വാ​ൻ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​താ​യി തി​രു​വ​ന​ന്ത​പു​രം മി​ൽ​മ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ്‌ പ​റ​ഞ്ഞു. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖേ​ന ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ത​ന്നെ പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. മി​ൽ​മ ഗ്രാ​മോ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ ജി​ല്ല​യി​ലെ ക്ഷീ​രസം​ഘം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള ജ​ന​ത​യു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൽ മി​ൽ​മ​യു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ച്ച് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത നി​റ​വേ​റ്റു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. തി​രു​വ​ന​ന്ത​പു​രം മി​ൽ​മ നാ​ല് ജി​ല്ല​ക​ളി​ലെ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് മു​ന്തി​യ ഇ​നം ക​റ​വ പ​ശു​ക്ക​ളെ വാ​ങ്ങു​ന്ന​തി​നാ​യി 40 കോ​ടി രൂ​പ​യു​ടെ വാ​യ്‌​പ്പാ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.
മി​ൽ​മ പാ​ലി​ന്‍റെ​യും പാ​ലു​ല്പ​ന്ന​ങ്ങ​ളു​ടെ​യും ഗു​ണ​മേ​ൻ​മ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്ട്ര ഗു​ണ​നി​ല​വാ​ര​മു​ള്ള പാ​ൽ ഉ​ൽ​പാ​ദി​ക്കു​ന്ന​തി​ന് ക്ഷീ​ര ക​ർ​ഷ​ക​രെ​യും ക്ഷീ​ര സം​ഘം ഭാ​ര​വാ​ഹി​ക​ളെ​യും പ്രാ​പ്ത​രാ​ക്കു​ന്ന​തി​ന് ഉ​ത​കു​ന്ന ശി​ല്പ​ശാ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട എ​ന്നീ ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മി​ൽ​മ ഗ്രാ​മോ​ത്സ​വ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു.
തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം വി.വേ​ണു​ഗോ​പാ​ല കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം കെ. ​രാ​ജ​ശേ​ഖ​ര​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കു​ര്യാ​ക്കോ​സ് സ​ക്ക​റി​യ, കൊ​ല്ലം ഡെ​യ​റി മാ​നേ​ജ​ർ ഡോ. ​പി. മു​ര​ളി, ഇ.​ആ​ർ.സ​ന്തോ​ഷ്‌ കു​മാ​ർ, ഡോ.സൂ​ര​ജ് കെ.​ജെ എ​ന്നി​വ​ർ പ്രസംഗിച്ചു.