മൊ​ബൈ​ൽ ഫോണിൽ സം​സാ​രി​ച്ച് ഡ്രൈവിംഗ്; ബ​സ് ഡ്രൈ​വ​റുടെ ലൈസൻസ് റദ്ദ് ചെ​യ്തു
Wednesday, December 11, 2019 11:51 PM IST
അ​ഞ്ച​ൽ : യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ സ്വ​കാ​ര്യ ബ​സി​ല്‍ ഫോ​ണ്‍ വി​ളി​ച്ച് ഡ്രൈ​വിം​ഗ് ന​ട​ത്തി​യാ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്തു. കു​ള​ത്തൂ​പ്പു​ഴ- കൊ​ല്ലം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍ വെ​ളി​ന​ല്ലൂ​ർ സ്വ​ദേ​ശി മ​നോ​ജി​ന്‍റെ ലൈ​സ​ന്‍​സാ​ണ് പു​ന​ലൂ​ര്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്.
ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്യ​ല്‍ ന​ട​പ​ടി​ക്കാ​യി പു​ന​ലൂ​ര്‍ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​ക്ക് സ​മ​ര്‍​പ്പി​ച്ച​താ​യി പു​ന​ലൂ​ർ അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ രാം​ജി കെ ​ക​ര​ന്‍ പ​റ​ഞ്ഞു.
പു​ന​ലൂ​ര്‍ താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ഇ​രു​നൂ​റോ​ളം പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഹെ​ല്‍​മ​റ്റ്, സീ​റ്റ്ബെ​ല്‍​റ്റ്‌ എ​ന്നി​വ ധ​രി​ക്കാ​തി​രി​ക്കു​ക, ലൈ​സ​ന്‍ ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​തി​ല്‍ ഏ​റെ​യും. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച മു​പ്പ​തോ​ളം പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി അ​ട​ക്കം മൂ​ന്ന് ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് റ​ദ്ദ് ചെ​യ്തി​ട്ടു​ണ്ട്.
മൂ​ന്നാം ക​ണ്ണ് സം​വി​ധാ​ന​ത്തി​ൽ വി​വി​ധ ട്രാ​ഫി​ക്ക് ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ ഇ​രു​നൂ​റോ​ളം പേ​രു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ഇ​വ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് പോ​കു​ന്ന ടൂ​റി​സ്റ്റ് ബ​സു​ക​ൾ ജിപി എ​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
അ​മി​ത വെ​ളി​ച്ചം അ​ടി​പ്പി​ക്കു​ന്ന അ​ന്യ​സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും. റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും വി​വി​ധ സ്കൂ​ൾ, കോ​ളേ​ജു​ക​ളി​ലെ എ​ന്‍ എ​സ് എ​സ് യൂ​ണി​റ്റു​ക​ളു​മാ​യി ചേ​ർ​ന്ന് ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.
രാ​ത്രി​യി​ൽ ദീ​ർ​ഘ​ദൂ​രം സ​ഞ്ച​രി​ക്കു​ന്ന തീ​ർ​ഥാട​ക വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ​മാ​ർ​ക്ക് ചു​ക്ക് കാ​പ്പി​വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് പു​ന​ലൂ​ർ ജോ​യി​ന്‍റ് ആ​ർടിഒ സു​രേ​ഷ് കു​മാ​ർ അ​റി​യി​ച്ചു.