സേ​ഫ് കൊ​ല്ലം പ​ദ്ധ​തി; ചു​ക്കു​കാ​പ്പി വി​ത​ര​ണ​ത്തി​ന് വ​നി​താ​ക​മ്മീ​ഷ​ൻ അം​ഗ​വും
Wednesday, December 11, 2019 11:23 PM IST
കൊ​ല്ലം : രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ജ​ന​സേ​വ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദാ​ക​മാ​ൽ.

സേ​ഫ് കൊ​ല്ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രാ​ക്കി​ന്‍റേ​യും റോ​ട്ട​റി ക്ല​ബ് ഓ​ഫ് മെ​ട്രോ​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം ബൈ​പാ​സി​ലെ ടോ​ൾ​പ്ലാ​സ​യി​ൽ ന​ട​ന്നു​വ​രു​ന്ന രാ​ത്രി​കാ​ല വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള ചു​ക്കു​കാ​പ്പി വി​ത​ര​ണ​ത്തി​ൽ വോ​ള​ന്‍റി​യ​ർ ആ​യാ​ണ് വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ൽ എ​ത്തി​യ​ത്. രാ​ത്രി പ​ന്ത്ര​ണ്ട് മു​ത​ൽ രാ​വി​ലെ നാ​ലു വ​രെ പൂ​ർ​ണ​സ​മ​യ​വും ട്രാ​ക്ക് പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ചു​ക്കു​കാ​പ്പി കൊ​ടു​ക്കാ​ൻ ഷാ​ഹി​ദ​ക​മാ​ൽ ഉ​ണ്ടാ​യി​രു​ന്നു.

മ​ല​പ്പു​റ​വും കാ​സ​ർ​കോ​ടും ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള യാ​ത്രി​ക​രാ​ണ് ബൈ​പാ​സ് വ​ഴി ക​ട​ന്നു​പോ​യ​ത്. അ​വ​രി​ൽ മി​ക്ക​വ​ർ​ക്കും ഷാ​ഹി​ദ​ക​മാ​ൽ സു​പ​രി​ചി​ത​യാ​യി​രു​ന്നു. തെ​ല്ലൊ​ര​ത്ഭു​ത​ത്തോ​ടെ വ​നി​താ​ക​മ്മീ​ഷ​ൻ അം​ഗ​ത്തോ​ട് സം​സാ​രി​ക്കാ​നും ത​മാ​ശ​ക​ൾ പ​റ​യാ​നും സ്ത്രീ​ക​ള​ട​ക്ക​മു​ള്ള യാ​ത്രി​ക​ർ ഇ​റ​ങ്ങി​വ​രി​ക​യും പോ​കു​മ്പോ​ൾ ന​ന്ദി പ​റ​ഞ്ഞു​പോ​കു​ക​യും ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

അ​വ​ർ​ക്കെ​ല്ലാം കാ​പ്പി കൊ​ടു​ത്തും റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ചു സം​സാ​രി​ച്ചും സേ​ഫ് കൊ​ല്ലം ബോ​ധ​വ​ത്ക​ര​ണ​കാ​ർ​ഡു​ക​ൾ ന​ൽ​കി​യും ഇ​വ​ർ മാ​തൃ​ക​യാ​യി . എം ​വി ഐ ​ആ​ർ. ശ​ര​ത് ച​ന്ദ്ര​നും ട്രാ​ക്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ടും എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ നൗ​ഷാ​ദും കേ​ര​ള മ​നു​ഷ്യാ​വ​കാ​ശ​സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​യ​ത്തി​ൽ അ​ൻ​സാ​റും വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു റാ​വു​ത്ത​റും നി​ര​വ​ധി ട്രാ​ക്ക് വോ​ള​ന്‍റി​യേ​ഴ്‌​സും ബൈ​പാ​സ് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ചു​ക്കു​കാ​പ്പി വി​ത​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. 31 വ​രെ ചു​ക്കു​കാ​പ്പി വി​ത​ര​ണം തു​ട​രും.