കൃ​ഷി ഭ​വ​നു​ക​ള്‍ പ്ലാ​ന്‍റ് ഹെ​ല്‍​ത്ത് ക്ലി​നി​ക്കു​ക​ളാ​ക്കി ഉ​യ​ര്‍​ത്തും: മ​ന്ത്രി
Wednesday, December 11, 2019 11:23 PM IST
ചാത്തന്നൂർ: വി​ള​ക​ളു​ടെ രോ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി ചി​കി​ത്സ ന​ല്‍​കു​ന്ന പ്ലാ​ന്‍റ് ഹെ​ല്‍​ത്ത് ക്ലി​നി​ക്കു​ക​ളാ​യി സം​സ്ഥാ​ന​ത്തെ എ​ല്ലാ കൃ​ഷി​ഭ​വ​നു​ക​ളെ​യും മാ​റ്റു​മെ​ന്ന് മ​ന്ത്രി വി ​എ​സ് സു​നി​ല്‍ കു​മാ​ര്‍. ആ​ദി​ച്ച​ന​ല്ലൂ​ര്‍ ഗ്ര​ാമ​പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷി​ഭ​വ​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ഐഎ​സ്ഒ ​പ്ര​ഖ്യാ​പ​ന​വും നി​ര്‍​വ​ഹി​ച്ച് പ്രസം ഗി ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കാ​ര്‍​ഷി​ക വൃ​ത്തി​യെ ജ​ന​കീ​യവ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി​പാ​ഠ ശാ​ല​ക​ള്‍ ആ​രം​ഭി​ക്കും. വി​ര​മി​ച്ച കൃ​ഷി ഓ​ഫീ​സ​ര്‍​മാ​രു​ടെ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സേ​വ​നം കൃ​ഷി​പാ​ഠ​ശാ​ല​യി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. സം​സ്ഥാ​ന​ത്തെ പ​ത്തു​ല​ക്ഷം പേ​ര്‍​ക്ക് കൃ​ഷി​യു​ടെ സാ​ങ്കേ​തി​ക​വും പാ​ര​മ്പ​ര്യ​വു​മാ​യ അ​റി​വ് പ​ക​ര്‍​ന്നു​കൊ​ടു​ക്കാ​ന്‍ കൃ​ഷി പാ​ഠ​ശാ​ല​യി​ലൂ​ടെ സാ​ധി​ക്കും.

ബ്ലോ​ക്കു ത​ല​ത്തി​ല്‍ കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന​യെ സ​ജ്ജ​മാ​ക്കി​യ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി. നി​ല​വി​ലു​ള്ള സേ​ന​ക്ക് പു​റ​മേ 200 ല്‍ ​അ​ധി​കം പു​തി​യ ക​ര്‍​മ​സേ​ന ഉ​ട​ന്‍ രൂ​പീ​ക​രി​ക്കും. അ​ഗ്രി സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ച്ച​തി​ലൂ​ടെ കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണം സാ​ധ്യ​മാ​ക്കി.

ഇ​ത്ത​രം നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ല്‍ കാ​ര്‍​ഷി​ക രം​ഗ​ത്ത് പു​ത്ത​ന്‍ മു​ന്നേ​റ്റം സാ​ധ്യ​മാ​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ രം​ഗ​വു​മാ​യി ചേ​ര്‍​ന്ന് ആ​രോ​ഗ്യ​ത്തി​ന് ഗു​ണ​ക​ര​മാ​യ കൃ​ഷി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. കാ​ലാ​ന്ത​ര​ത്തി​ല്‍ കൈ​മോ​ശം​വ​ന്ന ത​ന​ത് കാ​ര്‍​ഷി​ക വി​ള​ക​ളെ മ​ല​യാ​ളി​ക​ളു​ടെ തീ​ന്‍​മേ​ശ​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന് വി​ഷ​ര​ഹി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കാ​ര്‍​ഷി​ക അ​വ​ബോ​ധം വ​ള​ര്‍​ത്താ​ന്‍ പ​ദ്ധ​തി​ ന​ട​പ്പാ​ക്കി വ​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ജി ​എ​സ് ജ​യ​ലാ​ല്‍ എംഎ​ല്‍എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഷാ​ദ് എംഎ​ല്‍എ, ​ആ​ദി​ച്ച​ന​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രസിഡന്‍റ് ­­എം ​സു​ഭാ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ് ലൈ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ന്‍ ര​വീ​ന്ദ്ര​ന്‍, സി ​പി പ്ര​ദീ​പ്, ജ​ന​പ്ര​ധി​നി​ധി​ക​ളാ​യ ന​ദീ​റ കൊ​ച്ച​സ്സ​ന്‍, ഷേ​ര്‍​ലി സ്റ്റീ​ഫ​ന്‍, ശ്രീ​ജാ ഹ​രീ​ഷ്, തോ​മ​സ് ജേ​ക്ക​ബ്, ഓ​മ​ന ബാ​ബു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ജു സി ​നാ​യ​ര്‍, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ തേ​ജ​സ്വീ ഭാ​യ്, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബി​നു​ന്‍ വാ​ഹി​ദ്, കൃ​ഷി ഓ​ഫീ​സ​ര്‍ ജി ​പ്ര​ദീ​പ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.