മ​ണ്ണ് ദി​നാ​ച​ര​ണം: ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു
Sunday, December 8, 2019 11:53 PM IST
കൊല്ലം: ലോ​ക മ​ണ്ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ദ​രം. ചി​റ​ക്ക​ര പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡന്‍റ് സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, സെ​ക്ര​ട്ട​റി ജോ​ര്‍​ജ് ജേ​ക്ക​ബ്, കു​ട്ടി​ക​ര്‍​ഷ​ക ജാ​ന​കി സു​ഭാ​ഷ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ജി​ല്ലാ മ​ണ്ണ് പ​ര്യ​വേ​ഷ​ണ കാ​ര്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി ജി. ​എ​സ്. ജ​യ​ലാ​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ആ​ര്‍. ദീ​പു അ​ധ്യ​ക്ഷ​നാ​യി. കൃ​ഷി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ വി.​എ​ന്‍. ഷി​ബു​കു​മാ​ര്‍ മ​ണ്ണ്ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്. ലൈ​ല സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി. ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭൂ​പ​ട പ്ര​കാ​ശ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രഫ. വി.​എ​സ്. ലീ​യും ഫ​ല​ഭൂ​യി​ഷ്ട​താ ഭൂ​പ​ട പ്ര​കാ​ശ​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മാ​യാ സു​രേ​ഷും നി​ര്‍​വ്വ​ഹി​ച്ചു.
ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സു​നി​ല്‍, വി​ക​സ​ന​കാ​ര്യ സ്റ്റാന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബി. ​മ​ധു​സൂ​ദ​ന​ന്‍ പി​ള്ള, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി. ​ശ​കു​ന്ത​ള, ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി ഓ​ഫീ​സ​ര്‍ ഷെ​റി​ന്‍ എ. ​സ​ലാം, സോ​യി​ല്‍ സ​ര്‍​വേ ഓ​ഫീ​സ​ര്‍ വി. ​ജ​സ്റ്റി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.
പോ​ള​ച്ചി​റ ഏ​ലാ​യു​ടെ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള ച​ര്‍​ച്ച​യി​ല്‍ മ​ണ്ണ് പ​ര്യ​വേ​ഷ​ണ ഓ​ഫീ​സ​ര്‍ പി.​വി.​പ്ര​മോ​ദ്, റി​ട്ട. മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ രാ​മാ​നു​ജ​ന്‍ ത​മ്പി, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​സി.​ഡ​യ​റ​ക്ട​ര്‍ വി.​എ​ന്‍. ഷി​ബു​കു​മാ​ര്‍, ചാ​ത്ത​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി ഓ​ഫീ​സ​ര്‍ എം.എ​സ്. പ്ര​മോ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പാ​ട​ശേ​ഖ​ര സ​മി​തി അം​ഗ​ങ്ങ​ള്‍, തൊ​ഴി​ലു​റ​പ്പ് അം​ഗ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.