നാ​ല് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് കാ​ണാ​താ​യി
Sunday, December 8, 2019 11:21 PM IST
ച​വ​റ: മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി ശ​ക്തി​കു​ള​ങ്ങ​ര ഹാ​ര്‍​ബ​റി​ല്‍ നി​ന്ന് ശ​നി​യാ​ഴ്ച വൈ​കുന്നേരം പോ​യ ബോട്ട് ക​ട​ലി​ൽ വെ​ച്ച് ത​ക​രാ​ർ ആ​യ​തി​നെ തു​ട​ർ​ന്ന് കാ​ണാ​താ​യി. പ​ന്മ​ന കു​റ്റി​വ​ട്ടം വ​ട​ക്കും​ത​ല വ​ലി​യ​ത്ത് മേ​ക്ക​തി​ൽ മു​ജീ​ബിന്‍റെ ന്റെ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​നേ​ഹി​ത​ന്‍ എ​ന്ന ബോ​ട്ടും മു​ജീ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യു​മാ​ണ് കാ​ണാ​താ​യ​ത്.
മു​ജീ​ബി​നെ കൂ​ടാ​തെ കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ യേ​ശു​ദാ​സ​ന്‍, സാ​ബു​വി​ൽ​സ​ൺ, ക​രി​ക്കോ​ട് സ്വ​ദേ​ശി മ​ജീ​ദ് എ​ന്നി​വ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​നി​യാ​ഴ്ച്ച രാ​ത്രി ഒ​ന്ന​ര​യോ​ടെ ബോ​ട്ടിന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു എ​ന്ന് ബോ​ട്ടി​ലു​ള​ള​വ​ര്‍ മ​റ്റൊ​രു ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​യെ വി​ളി​ച്ച​റി​യി​ച്ച​രു​ന്നു. ത​ങ്ക​ശ്ശേ​രി​യ്ക്ക് പ​ടി​ഞ്ഞാ​റ് 20 മാ​ർ അ​ക​ലെ വെ​ച്ചാ​ണ് ബോ​ട്ട് ത​ക​രാ​റി​ലാ​യ​ത്.​സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ​യും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെന്‍റിന്‍റെ യും ബോ​ട്ടു​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ബോ​ട്ട് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.​തു​ട​ര്‍​ന്ന് കോ​സ്റ്റ് ഗാ​ര്‍​ഡ്, കോ​സ്റ്റ​ൽ പോ​ലീ​സ് ,മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് എ​ന്നി​വ​രും സം​യു​ക്ത​മാ​യി ഇന്നലെ തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു.