മു​ള്ളു​മ​ല​യ്ക്ക് ഇ​നി പു​തി​യ ഊ​രു​മൂ​പ്പ​ന്‍
Sunday, December 8, 2019 11:21 PM IST
പ​ത്ത​നാ​പു​രം: മു​ള്ളു​മ​ല​യ്ക്ക് ഇ​നി പു​തി​യ ഊ​രു​മൂ​പ്പ​ന്‍. പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ള്ളു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ല്‍ പു​തി​യ ഊ​രു​മൂ​പ്പ​നാ​യി മു​ള്ളു​മ​ല ഗി​രി​ജ​ന്‍ കോ​ള​നി​യി​ല്‍ ര​ഘു(45)​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
ഊ​രു​മൂ​പ്പ​നാ​യി​രു​ന്ന സ​ജു​സ​ത്യ​ന്‍ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ഊ​രു​കൂ​ട്ടം പു​തി​യ മൂ​പ്പ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സാ​ധാ​ര​ണ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഊ​രു​മൂ​പ്പ​ന്‍ മ​ര​ണം വ​രെ​യാ​ണ് സ്ഥാ​നം വ​ഹി​ക്കു​ക. പ്രാ​യം തീ​രെ കു​റ​വാ​യി​രു​ന്ന സ​ജു​വി​ന്‍റെ തീ​രു​മാ​ന​ങ്ങ​ള്‍ പ​ല​തും ഊ​രു​കൂ​ട്ട​ത്തി​നോ അം​ഗ​ങ്ങ​ള്‍​ക്കോ സ്വീ​കാ​ര്യ​മ​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്.
എ​ണ്‍​പ​ത്തി​നാ​ല് കു​ടും​ബ​ങ്ങ​ളാ​ണ് മു​ള്ളു​മ​ല ഗി​രി​ജ​ന്‍ കോ​ള​നി​യി​ലു​ള്ള​ത്. മൂ​പ്പ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ഊ​രു​കൂ​ട്ടം പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രൈ​ബ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ വി​പി​ന്‍​ദാ​സ് മു​ഖ്യ​അ​തി​ഥി ആ​യി​രു​ന്നു. ഊ​രു​കൂ​ട്ടം ഏ​ക​ക​ണ്ഠ​മാ​യാ​ണ് ര​ഘു​വി​നെ ഊ​രു​മൂ​പ്പ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.