ക്ഷീ​ര​ക​ര്‍​ഷ​ക സം​ഗ​മ​വും പ​ശു​ക്കു​ട്ടി വി​ത​ര​ണ​വും ന‌ടത്തി
Sunday, December 8, 2019 11:21 PM IST
കൊല്ലം: ആ​യൂ​ര്‍ ക്ഷീ​ര​വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഡെ​വ​ല​പ്‌​മെന്‍റ് ബോ​ര്‍​ഡി​ന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക സം​ഗ​മ​വും നാ​ട​ന്‍ പ​ശു​കു​ട്ടി വി​ത​ര​ണ​വും മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​നം പാ​ലു​ത്പാ​ദ​ന രം​ഗ​ത്ത് സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്കാ​ണ്. ക്ഷീ​ര വ്യ​വ​സാ​യ മേ​ഖ​ല​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഡെ​വ​ല​പ്‌​മെന്‍റ് ബോ​ര്‍​ഡു​മാ​യി ചേ​ര്‍​ന്ന് ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ആ​യൂ​ര്‍ ആ​രാ​ധ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ള​ക്ടീ​വ് ഡ​യ​റി ഫാ​മി​നാ​യു​ള്ള പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജ് പ്ര​ഖ്യാ​പ​ന​വും ആ​ദ്യ​ഘ​ട്ട കി​ടാ​രി, തീ​റ്റ​പ്പു​ല്‍​കൃ​ഷി ധ​ന​സ​ഹാ​യ വി​ത​ര​ണോ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. ആ​യൂ​ര്‍ ഗ​വ​. എ​ല്‍​പി​എ​സി​ലെ തെ​ര​ഞ്ഞെ​ടു​ത്ത പ​ത്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പ​ശു​ക്കു​ട്ടി വി​ത​ര​ണ​വും ന​ട​ത്തി. മി​ക​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​രെ​യും ആ​ദ​രി​ച്ചു.

അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു സു​രേ​ഷ് അ​ധ്യ​ക്ഷ​യാ​യി. കെ.​എ​ല്‍.​ഡി ബോ​ര്‍​ഡ് മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ജോ​സ് ജെ​യിം​സ്, ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്. അ​രു​ണ ദേ​വി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ഇ​ട​മു​ള​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ര​വീ​ന്ദ്ര​നാ​ഥ്, ആ​യൂ​ര്‍ ക​ള​ക്ടീ​വ് ഡ​യ​റി​ഫാം പ്ര​സി​ഡന്‍റ് കു​ണ്ടൂ​ര്‍ ജെ. ​പ്ര​ഭാ​ക​ര​ന്‍ പി​ള്ള, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​എം.​കെ പ്ര​സാ​ദ്, ആ​യൂ​ര്‍ ക്ഷീ​ര വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്റ് ജി.​എ​സ്. അ​ജ​യ​കു​മാ​ര്‍ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.