വി​ശ​പ്പു​ര ഹി​ത ചാ​ത്ത​ന്നൂ​ർ പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി
Friday, December 6, 2019 11:32 PM IST
ചാ​ത്ത​ന്നൂ​ർ: വി​ശ​പ്പു​ര​ഹി​ത ച​ത്ത​ത്ത​ർ പ​ദ്ധ​തി​യ്ക്ക് ചാ​ത്ത​ന്നൂ​രി​ൽ തു​ട​ക്ക​മാ​യി. ക​നി​വ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, , അ​തി​ജീ​വ​നം എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ സ​ബ്ട്ര​ഷ​റി ഓ​ഫീ​സി​ന് മു​ന്നി​ൽ സ​ജ്ജ​മാ​ക്കി​യ ബൂ​ത്തി​ലെ ഫ്രി​ഡ്ജി​ൽ ആ​ർ​ക്കും ഭ​ക്ഷ​ണ പൊ​തി​വ​യ്ക്കാം. വി​ശ​ക്കു​ന്ന​വ​ർ​ക്ക് ഇ​തി​ൽ നി​ന്നും ഭ​ക്ഷ​ണം എ​ടു​ത്ത് ക​ഴി​ക്കാം. ഈ ​സം​വി​ധാ​ന​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
വി​ശ​പ്പു​ര​ഹി​ത ചാ​ത്ത​ന്നൂ​ർ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കൊ​ട്ടി​യം അ​സി​സി​യ വി​നാ​യ​ക​ലെ അ​ന്തേ​വാ​സി​യും നൂ​റി​ലേ​റെ വ​യ​സു​ള്ള​വ​രു​മാ​യ ജാ​ന​കി അ​മ്മ നി​ർ​വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​രി പി.​ര​മ​ണി​ക്കു​ട്ടി, ശ​ങ്ക​ർ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​നു ക​മ​ൽ​ജി​ത്ത്, സ​മു​ദ്ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് എം.​ക​ബീ​ർ, ക​നി​വ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഭാ​ര​വാ​ഹി രാ​ജീ​വ്, അ​തി​ജീ​വ​ൻ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​കി​ഷോ​ർ, വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​സി​സി​യ വി​ന​യാ​ക​ലാ​യ പ്ര​തി​നി​ധി​ക​ളാ​യ സി​സ്റ്റ​ർ ജ​നോ​വ​യ്ക്ക് ഭ​ക്ഷ​ണ കി​റ്റ് ന​ൽ​കി. അ​സി​സി​യ​യി​ലെ സി​സ്റ്റ​ർ​മാ​രെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
ആ​ദ്യ ദി​വ​സം ത​ന്നെ നൂ​റു​ക​ണ​ക്കി​ന് ഭ​ക്ഷ​ണ പൊ​തി​ക​ൾ ബൂ​ത്തി​ൽ എ​ത്തി. 24 മ​ണി​ക്കൂ​റും ബൂ​ത്ത് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണ്. ചാ​ത്ത​ന്നൂ​രി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും മ​റ്റ് ജ​ന​വി​ഭാ​ഗ​ങ്ങ​ളു​മാ​ണ് വി​ശ​പ്പ ര​ഹി​ത ചാ​ത്ത​ന്നൂ​ർ പ​ദ്ധ​തി​യു​ടെ നി​രീ​ക്ഷ​ക​രും സം​ര​ക്ഷ​ക​രും.