തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കും
Friday, December 6, 2019 11:08 PM IST
കൊ​ല്ലം: നാ​ളെ ന​ട​ക്കു​ന്ന നീ​ണ്ട​ക​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​രാ​ജീ​വ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടാ​ണു​ള്ള​ത്. പ​ത്ത് രൂ​പ മെ​ന്പ​ർ​ഷി​പ്പ് ഫീ​സ് 100 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച​ത് ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളെ അ​റി​യി​ച്ചി​ട്ടു​മി​ല്ല. ഇ​ക്കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഇ​ല​ക്ഷ​ൻ ബ​ഹി​ഷ്ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ൺ​വീ​ന​ർ ബി.​സു​ഭാ​ഷ്കു​മാ​ർ, ശി​വ​ൻ​കു​ട്ടി, ഓ​മ​ന​ക്കു​ട്ട​ൻ, രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

ഡോ​ക്യു​മെ​ന്‍റ​റി
അ​വ​ത​ര​ണ​വും
പ്ര​ഭാ​ഷ​ണ​വും നാ​ളെ

കു​ണ്ട​റ: കു​ണ്ട​റ ഫി​ലിം സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ണ്ട​റ വ്യാ​പാ​രി ഭ​വ​നി​ൽ പ്ര​ഭാ​ഷ​ണ​വും ഡോ​ക്യു​മെ​ന്‍റ​റി ഫി​ലി​മി​ന്‍റെ അ​വ​ത​ര​ണ​വും നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട‌​ക്കും. പൂ​നെ ഫി​ലിം സൊ​സൈ​റ്റി മു​ൻ പ്ര​ഫ​സ​ർ ടി. ​കെ. ലോ​റ​ൻ​സാ​ണ് പ്ര​ഭാ​ഷ​ക​ൻ. കെ. ​ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ ജീ​വി​ത​ത്തെ ആ​ധാ​ര​മാ​ക്കി ബി​ജു തി​രു​മു​ല്ല​വാ​രം നി​ർ​മി​ച്ച ര​വി ക​ല​യും ജീ​വി​ത​വും എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി ഫി​ലി​മി​ന്‍റെ അ​വ​ത​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.