മാ​ല​പൊ​ട്ടി​ക്ക​ൽ കേ​സി​ലെ പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പി​ടി​യി​ൽ
Thursday, December 5, 2019 11:42 PM IST
ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ പ​ടി​ഞ്ഞാ​റ് കൈ​മ​വീ​ട് ജം​ഗ്ഷ​നി​ൽ കോ​യി​പ്പു​റ​ത്തു വീ​ട്ടി​ൽ ത​ങ്ക​പ്പ​ൻ പി​ള്ളയുടെ ഭാ​ര്യ ഭാ​ർ​ഗ്ഗ​വി​യ​മ്മ​ (80) യു​ടെ മാ​ല ബൈ​ക്കി​ലെ​ത്തി പൊ​ട്ടി​ച്ചു കൊ​ണ്ടു പോ​യ കേ​സി​ലെ പ്ര​തി​യാ​യ കു​ല​ശേ​ഖ​ര​പു​രം നീ​ലി​കു​ളം കു​ഴി​വേ​ലി മു​ക്ക് കൊ​ല്ല​ന്‍റ​യ്യ​ത്ത് പ​ടീ​റ്റ​തി​ൽ നി​സാ​ർ (38) ആണ് ശൂ​ര​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞദി​വ​സം റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ത​ന്‍റെ വീ​ടി​നു മു​ന്നി​ൽ ആ​ടി​നെ തീ​റ്റി​കൊ​ണ്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഭാ​ർ​ഗ്ഗ​വി​യ​മ്മ​യു​ടെ ക​ഴു​ത്തി​ൽ അ​ണി​ഞ്ഞി​രു​ന്ന ര​ണ്ട​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല​യു​ടെ ഏ​ക​ദേ​ശം ഒ​ന്നേ​കാ​ൽ പ​വ​നോ​ളം വ​രു​ന്ന ഭാ​ഗ​മാ​ണ് പ്ര​തി പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.
ഭാ​ർ​ഗ്ഗ​വി​യ​മ്മ​യെ അ​ടി​ച്ചു ത​ള്ളി​യി​ട്ട ശേ​ഷ​മാ​ണ് പ്ര​തി മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു ക​ട​ന്നു ക​ള​ഞ്ഞ​ത്. ശൂ​ര​നാ​ട് ഇ​ൻ​സ്‌​പെ​ക്ട​ർ ജ​യ​ച​ന്ദ്ര​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ശ്രീ​ജി​ത്ത്, നി​സാ​റു​ദ്ദി​ൻ, എ​എ​സ്ഐ​മാ​രാ​യ മ​ധു​സൂ​ദ​ന​ൻ, ഹ​ർ​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്‌​തും സാ​ഹ​ച​ര്യ തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ചും പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു വീ​ട്ടി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
ഡ്രൈ​വ​റാ​യ നി​സാ​ർ സ​മാ​ന സ്വ​ഭാ​വ​മു​ള്ള മോ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ദ്യ​മാ​യാണ് പി​ടി​യി​ലാ​കു​ന്ന​ത്. തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.