വ​യ​റി​ള​ക്ക പ്ര​തി​രോ​ധ മ​രു​ന്ന് ന​ല്‍​കി
Thursday, December 5, 2019 10:57 PM IST
കൊല്ലം: ഒ​ന്ന​ര മു​ത​ല്‍ മൂ​ന്ന​ര മാ​സം വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ലെ വ​യ​റി​ള​ക്ക​രോ​ഗ പ്ര​തി​രോ​ധ​ത്തി​നാ​യി റോ​ട്ടോ വാ​ക്‌​സി​ന്‍ ന​ല്‍​കി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സ​ര്‍​ക്കാ​ര്‍ വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി നി​ര്‍​വ​ഹി​ച്ചു.
ഡെ​പ്യൂ​ട്ടി ഡി​എംഒ​മാ​രാ​യ ആ​ര്‍. സ​ന്ധ്യ, മ​ണി​ക​ണ്ഠ​ന്‍, ആ​ര്‍സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​കൃ​ഷ്ണ​വേ​ണി, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​ഹ​രി​കു​മാ​ര്‍, എം. ​സിഎ​ച്ച് ഓ​ഫീ​സ​ര്‍ വ​സ​ന്ത​കു​മാ​രി, ഡിപിഎ​ച്ച്എ​ന്‍. ര​മാ​ദേ​വി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്നു​വെ​ന്ന് എ​ല്ലാ ര​ക്ഷി​താ​ക്ക​ളും ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് ഡി​എംഒ ​നി​ര്‍​ദ്ദേ​ശി​ച്ചു.

പാ​സ് ബു​ക്ക് പ​ക​ര്‍​പ്പ് ഹാ​ജ​രാ​ക്ക​ണം

പ​ര​വൂ​ര്‍: ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്നും തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​നം കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് ലി​ങ്ക് ചെ​യ്ത ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ് ബു​ക്കിന്‍റെ പ​ക​ര്‍​പ്പ് ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലാ​ത്ത​വ​ര്‍ 31 ന​കം ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണം.