താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു
Thursday, December 5, 2019 10:57 PM IST
കൊല്ലം:തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ സ്ത്രീ​ ക​ള്‍​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യു​ള്ള നി​യ​മം സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍/​പൊ​തു​മേ​ഖ​ല/​സ്വ​കാ​ര്യ മേ​ഖ​ല തു​ട​ങ്ങി​യ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ന്ന​തി​ന് ഒ​രു വ​നി​താ സോ​ഷ്യ​ല്‍ വ​ര്‍​ക്ക​റെ നി​യ​മി​ക്കു​ന്ന​തി​നാ​യി എ​ന്‍ജി​ഒക​ളി​ല്‍ നി​ന്നും താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 9446282069.

വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പ്

കൊല്ലം: കേ​ര​ള മോ​ട്ട​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് ഹൈ​സ്‌​കൂ​ള്‍ ക്ലാ​സ് മു​ത​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ക്ലാ​സു​വ​രെ (പ്രൊ​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ) 2019-20 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട തീ​യ​തി 24 വ​രെ നീ​ട്ടി.